മുംബൈയിൽ 22 കോടിയുടെ ലഹരി മരുന്നുമായി യുവതി പിടിയില്‍

By News Bureau, Malabar News
drugs-arrest-mumbai
Representational Image
Ajwa Travels

മുംബൈ: രാജ്യതലസ്‌ഥാനത്ത് വീണ്ടും വന്‍ ലഹരിമരുന്ന് വേട്ട. ഏഴു കിലോ ഹെറോയിനുമായി യുവതിയെ ആന്റി നാര്‍ക്കോട്ടിക് സെല്‍ ഉദ്യോഗസ്‌ഥര്‍ പിടികൂടി. മുംബയിലെ സിയോണ്‍ ഏരിയയില്‍ വെച്ചാണ് യുവതി പിടിയിലായത്.

മയക്കുമരുന്ന് വില്‍ക്കാനുള്ള ശ്രമത്തിനിടെ ആയിരുന്നു അറസ്‌റ്റ്. പിടികൂടിയ ഹെറോയിന് അന്താരാഷ്‍ട്ര മാര്‍ക്കറ്റില്‍ 22 കോടി രൂപ വിലവരുമെന്ന് അധികൃതർ അറിയിച്ചു.

ഈ മാസം 10ന് രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച 25 കിലോ ഹെറോയിന്‍ അന്വേഷണ സംഘം പിടികൂടിയിരുന്നു. സംഭവത്തില്‍ മൂന്നുപേരെയാണ് അറസ്‌റ്റ് ചെയ്‌തിരുന്നത്‌. അതേസമയം രാജ്യത്ത് ലഹരിക്കടത്ത് വ്യാപകമാവുന്ന പശ്‌ചാത്തലത്തിൽ പരിശോധന ശക്‌തമാക്കാനാണ് അന്വേഷണ ഉദ്യോഗസ്‌ഥരുടെ തീരുമാനം.

Most Read: കേരളത്തിൽ ഞായറാഴ്‌ച വരെ കനത്ത മഴക്ക് സാധ്യത; തമിഴ്‌നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടു 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE