മാസ്‌ക് നീക്കം ചെയ്യുന്നത് തടഞ്ഞ ഡോക്‌ടറെ മർദിച്ച് മധ്യവയസ്‌ക

By Staff Reporter, Malabar News
PG doctors strike in the state today; OP will boycott
Representational Image
Ajwa Travels

മുംബൈ: ഓക്‌സിജന്‍ മാസ്‌ക് ഇടയ്‌ക്കിടെ നീക്കം ചെയ്യുന്നതിന് വഴക്ക് പറഞ്ഞ ഡോക്‌ടറെ സലൈന്‍ സ്‌റ്റാന്‍ഡ് ഉപയോഗിച്ച്‌ രോഗി മര്‍ദിച്ചു. മുംബൈ അലിബാഗിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന മധ്യവയസ്‌കയാണ് ഡോക്‌ടറായ സ്വപ്‌നദീപ് തലെയെ മര്‍ദിച്ചത്.

സിവില്‍ ആശുപത്രിയിലെ കോവിഡ് വാര്‍ഡിലാണ് സംഭവം. നാലു ദിവസങ്ങള്‍ക്ക് മുന്‍പാണ് മധ്യവയസ്‌കയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. സ്‌ഥിരം റൗണ്ടിനെത്തിയ ഡോ. സ്വപ്‌നദീപ് തലെ ഓക്‌സിജന്‍ മാസ്‌ക് ഇടയ്‌ക്കിടെ മാറ്റുന്നത് വിലക്കിയതോടെയാണ് കലി പൂണ്ട ഇവർ ഡോക്‌ടറെ പിന്നില്‍ നിന്നും സലൈന്‍ സ്‌റ്റാന്‍ഡ് ഉപയോഗിച്ച്‌ തലയ്‌ക്ക് അടിച്ചത്.

ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ ഡോക്‌ടര്‍ ഇതേ ആശുപത്രിയില്‍ ചികില്‍സയിലാണ്. അതേസമയം മധ്യവയസ്‌കയ്‌ക്ക് എതിരെ കേസ് രജിസ്‌റ്റർ ചെയ്‌തതായി പോലീസ് അറിയിച്ചു.

Read Also: ഭിന്നിച്ച് ഭരിക്കാമെന്ന ചിലരുടെ മോഹം; തമിഴ്നാട് വിഭജനത്തിനെതിരെ കമൽ ഹാസൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE