ഭിന്നിച്ച് ഭരിക്കാമെന്ന ചിലരുടെ മോഹം; തമിഴ്നാട് വിഭജനത്തിനെതിരെ കമൽ ഹാസൻ

By Staff Reporter, Malabar News
tamilnadu partition-Kamal-Haasan
Ajwa Travels

ചെന്നൈ: തമിഴ്നാട് വിഭജനത്തിനെതിരെ രൂക്ഷ വിമർശനവുമായി കമൽ ഹാസൻ. ഭിന്നിച്ച് ഭരിക്കാമെന്ന ചിലരുടെ മോഹമാണ് ​​​ഇതിനു പിന്നിലെന്നും ഇത്തരം നീക്കം തമിഴ്നാട്ടിൽ നടപ്പാവില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭിന്നിച്ച് ഭരിക്കാമെന്ന ചിലരുടെ മോഹമാണ് ​​​ഇതിനു പിന്നിൽ. തമിഴ്നാടിന്റെ പടിഞ്ഞാറൻ മേഖലയെ വെട്ടിമുറിക്കാൻ ആണ് ശ്രമം. ഇത്തരം നീക്കം തമിഴ്നാട്ടിൽ നടപ്പാവില്ല. തമിഴ് ജനത ഒറ്റക്കെട്ടായി ഇതിനെ എതിർക്കും; കമൽ ഹാസൻ വ്യക്‌തമാക്കി. കൂടാതെ തമിഴ്നാടിന്റെ ഭൂപടം ഇപ്പോൾ ഉള്ളതുപോലെ തന്നെ ഇന്ത്യയുടെ ഭൂപടത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാടിനെ വിഭജിച്ച് കൊങ്കുനാട് രൂപീകരിക്കണമെന്ന പേരിൽ സമൂഹ മാദ്ധ്യമങ്ങളിലാണ് ആദ്യം ക്യാംപയിൻ തുടങ്ങിയത്. ഇതിന്റെ ഉറവിടം വ്യക്‌തമായിരുന്നില്ലെങ്കിലും ഈ ആവശ്യം ഏറ്റെടുത്ത് ബിജെപി നേതാക്കളും രംഗത്തെത്തിയിരുന്നു. എന്നാൽ വാർത്തകൾ വന്ന പത്രങ്ങൾ അടക്കം കത്തിച്ചായിരുന്നു തമിഴ് ജനത ഇതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തിയത്.

Read Also: നിയമസഭാ കയ്യാങ്കളി: സർക്കാർ അവാസ്‌തവമായ കാര്യങ്ങൾ പറയുന്നു; വിഡി സതീശൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE