പാലത്തായിക്കേസ്; പത്‌മരാജനെതിരെ എത്രയും വേഗം കുറ്റപത്രം സമർപ്പിക്കണമെന്ന് വിമൻ ജസ്‌റ്റിസ് മൂവ്മെന്റ്

By News Desk, Malabar News
MalabarNews_women justice movement
Representational Image
Ajwa Travels

കോഴിക്കോട്: പാലത്തായി പീഡനക്കേസിൽ പ്രതി പത്‌മരാജനെതിരെ എത്രയും പെട്ടെന്ന് കുറ്റപത്രം സമർപ്പിക്കണമെന്ന് വിമൻ ജസ്‌റ്റിസ് മൂവ്മെന്റ്. കുറ്റപത്രത്തിൽ മെഡിക്കൽ റിപ്പോർട് ഉള്ളടക്കം ചെയ്യണമെന്നും മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ച നിവേദനത്തിൽ സംസ്‌ഥാന പ്രസിഡണ്ട് ജബീന ഇർഷാദ് ആവശ്യപ്പെട്ടു.

പ്രതി രക്ഷപ്പെടാതിരിക്കാൻ ശക്‌തമായ നടപടികൾ ആഭ്യന്തര വകുപ്പ് കൈക്കൊള്ളേണ്ടതുണ്ട്. ഫോറൻസിക് റിപ്പോർട് പുറത്ത് വന്ന് ആഴ്‌ചകൾ കഴിഞ്ഞിരിക്കെ കുറ്റപത്രം സമർപ്പിക്കാതെ നീട്ടിക്കൊണ്ടു പോകുന്നത് പ്രതിയെ സഹായിക്കാനാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സ്‍ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്‌ക്കും സംരക്ഷണത്തിനും വലിയ പ്രാധാന്യം കൊടുക്കും എന്ന് ഉറപ്പ് നൽകിയ സർക്കാരിന്റെ ഭാഗത്ത് നിന്ന് ഈ ഘട്ടം വരെ പാലത്തായിയിലെ കൊച്ചു പെൺകുട്ടിക്ക് ഒരു നീതിയും ലഭിച്ചിട്ടില്ല.

അന്തിമമായി നീതി നിഷേധിക്കപ്പെടുന്ന ഒരു സാഹചര്യത്തിലേക്ക് കാര്യങ്ങൾ പോകുന്നതിന് മുൻപ് ഈ ഘട്ടത്തിലെങ്കിലും സർക്കാർ അടിയന്തിരമായി കടമ നിർവഹിക്കണമെന്നും നിവേദനത്തിൽ ജബീന ഇർഷാദ് ആവശ്യപ്പെട്ടു.

Also Read: കൊടകര കുഴല്‍പ്പണ കവര്‍ച്ച; 10 പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE