വനിതാ ദിനം; ആംബുലന്‍സ് സര്‍വീസ് കൺട്രോള്‍ റൂം നിയന്ത്രിച്ച് വനിതാ ഓഫീസർമാർ

By Staff Reporter, Malabar News
108-ambulance
Representational Image
Ajwa Travels

തിരുവനന്തപുരം: വനിതാ ദിനത്തോടനുബന്ധിച്ച് സംസ്‌ഥാനത്തെ ട്രോമ കെയർ പദ്ധതിയുടെ ഭാഗമായ ‘കനിവ് 108‘ ആംബുലന്‍സ് സര്‍വീസ് കണ്ട്രോള്‍ റൂമിന്റെ നിയന്ത്രണം ഏറ്റെടുത്ത് വനിതാ ഓഫീസർമാർ. കണ്ട്രോള്‍ റൂം മാനേജറുടേത് ഉള്‍പ്പടെ കനിവ് 108 ആംബുലന്‍സ് സര്‍വീസിന്റെ പൂര്‍ണ്ണ നിയന്ത്രണവും വഹിച്ചത് വനിതാ എമര്‍ജന്‍സി റെസ്‌പോൺസ് ഓഫീസര്‍മാർ ആയിരുന്നു.

രാവിലെ തന്നെ കണ്ട്രോള്‍ റൂം മാനേജരുടെ ചുമതല ഏറ്റെടുത്ത ടീം ലീഡര്‍ കാര്‍ത്തിക ബിഎസിന്റെ മേല്‍നോട്ടത്തിലാണ് കണ്ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നത്. 18 വനിതാ എമര്‍ജന്‍സി റെസ്‌പോൺസ് ഓഫീസര്‍മാരാണ് ഇവർക്ക് കീഴിൽ സംസ്‌ഥാനത്ത് ഇന്ന് 316 ‘കനിവ് 108‘ ആംബുലന്‍സുകളുടെയും നീക്കങ്ങള്‍ നിയന്ത്രിച്ചത്.

കൺട്രോള്‍ റൂമിലേക്ക് വരുന്ന ഓരോ അത്യാഹിത വിളികളുടെയും വിവരങ്ങള്‍ ശേഖരിച്ച ഇവർ ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ ആ പ്രദേശത്തിന് സമീപമുള്ള കനിവ് 108 ആംബുലന്‍സുകള്‍ വിന്യസിച്ചു. വനിതാ ദിനത്തിന്റെ ഭാഗമായാണ് കൺട്രോൾ റൂമിന്റെ പ്രവർത്തനങ്ങൾ വനിതാ ഓഫീസർമാർ ഏറ്റെടുത്തത്.

Read Also: ബിജെപിയെ തോൽപ്പിക്കണം; കർഷക സമരക്കാർ ബംഗാളിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE