മുഖ്യ വിവരാവകാശ കമ്മീഷണറായി യശ്വവര്‍ധന്‍ കുമാര്‍ സിന്‍ഹ ചുമതലയേറ്റു

By Staff Reporter, Malabar News
national image_malabar news
യ​ശ്വ​വ​ര്‍​ധ​ന്‍ കു​മാ​ര്‍ സി​ന്‍​ഹ ചു​മ​ത​ല​ ​ഏല്‍ക്കുന്നു
Ajwa Travels

ന്യൂഡെല്‍ഹി: യശ്വവര്‍ധന്‍ കുമാര്‍ സിന്‍ഹ മുഖ്യ വിവരാവകാശ കമ്മീഷണറായി ചുമതലയേറ്റു. മുന്‍ ഐഎഫ്എസ് ഉദ്യോഗസ്‌ഥനായ യശ്വവര്‍ധന്‍ കുമാര്‍ രാഷ്‌ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ വെച്ച് രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ സമക്ഷം സത്യപ്രതിജ്‌ഞ ചെയ്‌താണ് ചുമതലയേറ്റത്.

മുഖ്യ വിവരാവകാശ കമ്മീഷണറായി മൂന്നു വര്‍ഷത്തെ കാലാവധിയാണ് അദ്ദേഹത്തിന് ഉള്ളത്. യുകെയിലും ശ്രീലങ്കയിലും ഇന്ത്യയുടെ ഹൈക്കമ്മീഷണര്‍ ആയിരുന്നു യശ്വന്ത് കുമാര്‍.

Read Also: അര്‍ണബിന് ഇടക്കാല ജാമ്യമില്ല

അതേസമയം മാദ്ധ്യമ പ്രവര്‍ത്തകനായ ഉദയ് മഹുര്‍കര്‍, മുന്‍ ലേബര്‍ സെക്രട്ടറി ഹീര ലാല്‍ സമരിയ, മുന്‍ ഡെപ്യൂട്ടി കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ സരോജ് പുഹാനി എന്നിവരെ ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍മാരായും നിയമിച്ചിട്ടുണ്ട്. സിന്‍ഹക്ക് പുറമേ ഇവരും ഇന്ന് ചുമതലയേറ്റു. ഇതോടെ വിവരാവകാശ കമ്മീഷണര്‍മാരുടെ എണ്ണം ഏഴായി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE