അര്‍ണബിന് ഇടക്കാല ജാമ്യമില്ല; കീഴ്‌കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി

By Staff Reporter, Malabar News
national image_malabar news
അര്‍ണബ് ഗോസ്വാമി
Ajwa Travels

മുംബൈ: ആത്‌മഹത്യ പ്രേരണ കേസില്‍ അറസ്‌റ്റിലായ റിപ്പബ്‌ളിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് ജാമ്യം അനുവദിച്ചില്ല. അത്യാവശ്യമെങ്കില്‍ സെഷന്‍സ് കോടതിയെ സമീപിക്കാമെന്ന് മഹാരാഷ്‌ട്ര ഹൈക്കോടതി അറിയിച്ചു. അതേസമയം എഫ്‌ഐആര്‍ റദ്ദാക്കണമെന്ന അര്‍ണബ് ഉള്‍പ്പടെയുള്ള പ്രതികളുടെ ഹരജി വിധിപറയാന്‍ മാറ്റി.

കോണ്‍കോര്‍ഡ് ഡിസൈന്‍ പ്രൈവറ്റ് ലിമിറ്റഡ് എംഡി അന്‍വയ് നായിക്കും അമ്മയും 2018ല്‍ ആത്‌മഹത്യ ചെയ്‌ത കേസിലാണ് അര്‍ണബിനെ അറസ്‌റ്റ് ചെയ്‌തത്. അഞ്ചര കോടി രൂപയുടെ ബാധ്യതയാണ് അര്‍ണബുമായുള്ള ഇടപാടില്‍ അന്‍വയ് നായിക്കിനുണ്ടായത്. അര്‍ണബ് ഉള്‍പ്പടെ മൂന്ന് പേരെയാണ് ആത്‌മഹത്യാ പ്രേരണ കുറ്റത്തിന് അറസ്‌റ്റ് ചെയ്‌തത്. മുംബൈയില്‍ നിന്ന് അറസ്‌റ്റ് ചെയ്‌ത അര്‍ണബിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍ വിടുകയായിരുന്നു.

Read Also: ലാവ്‌ലിന്‍ കേസ്; ഹരജികള്‍ ഡിസംബര്‍ 3ന് സുപ്രീം കോടതി പരിഗണിക്കും

കേസ് പരിഗണിക്കാന്‍ വേണ്ടിയാണ് കോടതിയുടെ ദീപാവലി അവധി ആരംഭിച്ച സാഹചര്യത്തിലും പ്രത്യേക സിറ്റിങ് നടത്തിയത്. അതേസമയം കസ്‌റ്റഡി നിഷേധിച്ച മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ പോലീസ് നല്‍കിയ പുനപരിശോധനാ ഹരജി ചൊവ്വാഴ്‌ച അലിബാഗ് മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കും. ഇതിന് ശേഷം മാത്രമാകും അര്‍ണബ് സെഷന്‍സ് കോടതിയില്‍ പോകുക. അലിബാഗിലെ പ്രത്യേക ജയിലിലാണ് നിലവില്‍ അര്‍ണബ് ഉള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE