വിശ്വാസ് മേത്ത മുഖ്യവിവരാവകാശ കമ്മീഷണറായി ചുമതലയേറ്റു

By Syndicated , Malabar News
viswas
Ajwa Travels

തിരുവനന്തപുരം: ഡോ. വിശ്വാസ് മേത്ത മുഖ്യവിവരാവകാശ കമ്മീഷണറായി ചുമതലയേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രി കെ രാജു, ചീഫ് സെക്രട്ടറി ഡോ. വിപി ജോയ്, സംസ്‌ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, വിവിധ സെക്രട്ടറിമാര്‍, വിവരാവകാശ കമ്മീഷണര്‍മാര്‍ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

കഴിഞ്ഞ ദിവസമാണ് വിശ്വാസ് മേത്ത ചീഫ് സെക്രട്ടറിയായി പദവിയില്‍ നിന്ന് വിരമിച്ചത്. ആഭ്യന്തര വകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യം,വിദ്യാഭ്യാസം, റവന്യു, ജലവിഭവ വകുപ്പുകളുടെ മേധാവി തുടങ്ങിയ പദവികളും വഹിച്ചിട്ടുള്ള ഇദ്ദേഹം രാജസ്‌ഥാന്‍ സ്വദേശിയാണ്.

Read also: വാഹനപണിമുടക്ക്; എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി മോഡല്‍ ഉൾപ്പടെ വിവിധ പരീക്ഷകള്‍ മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE