വൈകെ സിന്‍ഹ രാജ്യത്തെ മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആയേക്കും

By Staff Reporter, Malabar News
MALABARNEWS-yashvardhan-kumar-sinha
YK Sinha
Ajwa Travels

ന്യൂഡെല്‍ഹി: രാജ്യത്തെ മുഖ്യ വിവരാകാശ കമ്മീഷണറായി മുന്‍ ഐഎഫ്എസ് ഉദ്യോഗസ്‌ഥനും ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറും ആയിരുന്ന വൈകെ സിന്‍ഹയെ നിര്‍ദേശിച്ച് കേന്ദ്രം. നിലവില്‍ കേന്ദ്ര വിവരാവകാശ കമ്മീഷനില്‍ അംഗമാണ് അദ്ദേഹം.

പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് മുഖ്യ കമ്മീഷണറെയും, രണ്ട് അംഗങ്ങളെയും തിരഞ്ഞെടുത്തത്. എന്നാല്‍ പ്രതിപക്ഷ അംഗമായ അധീര്‍ രഞ്‌ജന്‍ ചൗധരി തീരുമാനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി.

ഭൂരിപക്ഷ അഭിപ്രായമെന്ന നിലയില്‍ സിന്‍ഹയുടെ പേര് രാഷ്‌ട്രപതിയുടെ അനുമതിക്കായി അയച്ചു കഴിഞ്ഞു. അധികം വൈകാതെ തന്നെ തീരുമാനം നടപ്പിലാക്കി കൊണ്ടുള്ള വിജ്ഞാപനം പുറത്തുവരും എന്നാണ് സൂചനകള്‍.

ഉദയ് മഹുര്‍ക്കര്‍, സരോജ് പുന്‍ഹാനി എന്നിവരെ കമ്മീഷനിലെ മറ്റ് അംഗങ്ങളായും തിരഞ്ഞെടുത്തു. നിലവില്‍ കമ്മീഷന് അദ്ധ്യക്ഷനില്ല. ഓഗസ്‌റ്റ് 27-ന് മുന്‍ അദ്ധ്യക്ഷന്‍ ബിമല്‍ ജുല്‍ക വിരമിച്ചതിന് ശേഷം പുതിയ നിയമനം നടത്തിയിരുന്നില്ല.

നിലവില്‍ സിന്‍ഹ അടക്കം 5 അംഗങ്ങളാണ് കമ്മീഷനില്‍ ഉള്ളത്. മറ്റു അംഗങ്ങളുടെ നിയമനം കൂടി അംഗീകരിച്ചാല്‍ ആകെ 7 പേര്‍ ആവും അംഗങ്ങള്‍.

Read Also: സൈനികര്‍ക്ക് ഇനി സ്വന്തമായി സുരക്ഷിത മെസേജിങ് ആപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE