വാഹനപണിമുടക്ക്; എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി മോഡല്‍ ഉൾപ്പടെ വിവിധ പരീക്ഷകള്‍ മാറ്റി

By Staff Reporter, Malabar News
exam
Representational Image
Ajwa Travels

തിരുവനന്തപുരം: നാളെ നടക്കുന്ന സംയുക്‌ത വാഹന പണിമുടക്കിനെ തുടര്‍ന്ന് വിവിധ പരീക്ഷകള്‍ മാറ്റി. എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ എട്ടാം തീയതിയിലേക്കാണ് മാറ്റിയത്. എംജി, കേരള സര്‍വകലാശാലകളും നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.

കേരള സാങ്കേതിക സര്‍വകലാശാലയുടേത് അടക്കമുള്ള പരീക്ഷകള്‍ നേരത്തെ തന്നെ മാറ്റിയിരുന്നു. കാലടി സംസ്‌കൃത സർവകലാശാലയിൽ നാളെ നടത്താനിരുന്ന എംഎ മ്യൂസിയോളജി പ്രവേശന പരീക്ഷയും മാറ്റിവെച്ചിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

ഇന്ധനവിലയില്‍ പ്രതിഷേധിച്ചാണ് നാളത്തെ വാഹന പണിമുടക്ക്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പണിമുടക്ക് നടക്കുന്നത്. വാഹന പണിമുടക്കാണെങ്കിലും ഹര്‍ത്താലിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നാണ് കരുതുന്നത്.

ബിഎംഎസ് ഒഴികെ എല്ലാ ട്രേഡ് യൂണിയനുകളും പണിമുടക്കിൽ പങ്കെടുക്കും. കെഎസ്ആർടിസി യൂണിയനുകളും സ്വകാര്യ ബസ് സംഘടനകളും സഹകരിക്കുമെന്നു സമരസമിതി നേതാക്കൾ അറിയിച്ചു. ഇതോടെ ദേശീയ തലത്തില്‍ നടക്കുന്ന പണിമുടക്ക് കേരളത്തില്‍ സമ്പൂര്‍ണമാകും.

Read Also: രാമക്ഷേത്ര നിർമാണം; ധനസമാഹരണം അവസാനിച്ചു, ഇതുവരെ ലഭിച്ചത് 2100 കോടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE