തിരുവനന്തപുരം: ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത മുഖ്യ വിവരാവകാശ കമ്മീഷണറാകും. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും നിയമമന്ത്രി എകെ ബാലനും ചേർന്ന സമിതിയുടേതാണ് തീരുമാനം. ഓൺലൈനിലൂടെയാണ് സമിതി യോഗം ചേർന്നത്.
വിശ്വാസ് മേത്ത ഈ മാസം 28ന് വിരമിക്കാനിരിക്കെയാണ് പുതിയ ചുമതല. അപേക്ഷിച്ച 14 പേരിൽ നിന്നാണ് വിശ്വാസ് മേത്തയെ തിരഞ്ഞെടുത്തത്. നെതർലാൻഡ് അംബാസിഡർ ആയിരുന്ന വേണുരാജാമണി അടക്കമുള്ളവർ അപേക്ഷിച്ചിരുന്നു. സമിതി നിർദേശിച്ച വിശ്വാസ് മേത്തയുടെ പേര് ഗവർണർക്ക് കൈമാറും. വിൻസൺ എം പോൾ വിരമിച്ച ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്.
Read also: രാജ്യത്തെ കർഷക ആത്‌മഹത്യാ കണക്ക് ഞെട്ടിക്കുന്നതെന്ന് എഎം ആരിഫ് എംപി