ന്യൂഡെൽഹി: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ഭരണത്തിൽ 2015 മുതല്‍ 2019 വരെയുള്ള കാലയളവില്‍ രാജ്യത്ത് ആത്‌മഹത്യ ചെയ്‌ത കർഷകരുടെ കണക്കുകൾ ഞെട്ടിക്കുന്നതെന്ന് എംഎം ആരിഫ് എംപി. ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം കേന്ദ്ര കാർഷിക വകുപ്പ് മന്ത്രി നരേന്ദ്ര സിങ് തോമറാണ് പാർലമെന്റിൽ ഇക്കാര്യം വെളിപ്പെടുത്തിയത്.
2015 മുതൽ 2019 വരെയുള്ള കാലയളവിൽ രാജ്യത്ത് ആത്‌മഹത്യ ചെയ്‌ത കർഷകരുടെ എണ്ണം 58783 ആണ്. ഇന്ത്യയിൽ ഓരോ മണിക്കൂറിലും ഏകദേശം രണ്ടു കർഷകർ വീതം കഴിഞ്ഞ അഞ്ചുവർഷമായി തുടർച്ചയായി ആത്‌മഹത്യ ചെയ്യുന്നുവെന്നാണ് ഒരുളുപ്പുമില്ലാതെ കേന്ദ്രമന്ത്രി പറഞ്ഞത്. അതും ബിജെപി കാലങ്ങളായി ഭരിച്ച മഹാരാഷ്‍ട്രയിലും മധ്യപ്രദേശിലുമാണ് ഏറ്റവുമധികം; എംപി ഫേസ്ബുക്കിൽ കുറിച്ചു.
ഒരുവർഷം മുഴുവൻ പണിയെടുത്തതിന്റെ വിളവിന് വിലകിട്ടാതെ കടം കയറി ആത്‌മഹത്യ ചെയ്യുന്ന ദരിദ്ര കർഷകനെ കാണാതെ എന്തു വികസനമാണ് മനുഷ്യരേ നിങ്ങൾ കൊണ്ടുവരുന്നത്. ആർക്കു വേണ്ടിയാണ് നിങ്ങൾ ഭരിക്കുന്നത്. ഡെൽഹിയിൽ ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നുമുള്ള കർഷകരുടെ പോരാട്ടം തുടരുകയാണ്. രാജ്യത്തിന്റെ നട്ടെല്ലായ അവർക്കൊപ്പം നിൽക്കാൻ ഒരു നിമിഷം പോലും വൈകരുതെന്നും എംപി പറഞ്ഞു.
Read also: ചെത്തുകാരന്റെ മകനെന്നത് കോൺഗ്രസിന് അയോഗ്യതയാണോ?; ഡിവൈഎഫ്ഐ