വാറ്റ് ചാരായവുമായി യുവാവ് അറസ്‌റ്റിൽ

By Staff Reporter, Malabar News
arrest
Ajwa Travels

ആലക്കോട്: ആശാൻകവല, മാവുംചാൽ, വെള്ളാട്, ടൗണിലും പരിസരങ്ങളിലും നടത്തിയ റെയ്‌ഡിൽ വാറ്റു ചാരായവുമായി യുവാവ് പിടിയിലായി. നടുവിൽ സ്വദേശി രാഹുൽ പിആർ (23) ആണ് പിടിയിലായത്. വെള്ളാട്-ആശാൻകവല റോഡിൽ മാവുംച്ചാൽ റോഡ് ജങ്ഷനിലുള്ള കെഎസ്ഇബി ട്രാൻസ്‌ഫോർമറിന് മുൻവശത്ത് നിന്നുമാണ് ഇയാളെ എക്‌സൈസ് പിടികൂടിയത്. അഞ്ചു ലിറ്റർ വാറ്റു ചാരായം ഇയാളിൽ നിന്നും പിടിക്കൂടി.

ആലക്കോട് എക്‌സൈസ് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പ്രകാശൻ ആലക്കലിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. ഒരാഴ്‌ചയായി രാഹുൽ എക്‌സൈസിന്റെ നിരീക്ഷണത്തിൽ ആയിരുന്നു.

ആശാൻകവല, വെള്ളാട്, പത്തി മുണ്ട, മാവുംച്ചാൽ, പ്രദേശങ്ങളിലെ പ്രധാന ചാരായം വിൽപ്പനക്കാരനാണ് ഇയാളെന്നാണ് ലഭിക്കുന്ന വിവരം. സ്‌ഥിരമായി ആവശ്യക്കാർക്ക് ഇയാൾ ചാരായം എത്തിച്ചു കൊടുക്കാറുണ്ടെന്നാണ് എക്‌സൈസിന്റെ കണ്ടെത്തൽ.

പ്രിവന്റീവ് ഓഫീസർ പിആർ സജീവ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ടിവി മധു, പിഎ രഞ്‌ജിത്കുമാർ, വി ശ്രീജിത്ത്, വി ധനേഷ്, എംബി മുനീർ, ഡ്രൈവർ ജോജൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Malabar News: ഇവിഎം മെഷീനിൽ ബിജെപി സ്‌ഥാനാർഥിയുടെ ചിഹ്‌നം വലുത്; പ്രശ്‌നം പരിഹരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE