അട്ടപ്പാടിയിൽ യുവാക്കൾക്ക് കുത്തേറ്റ സംഭവം; പ്രതി പോലീസിൽ കീഴടങ്ങി

By Trainee Reporter, Malabar News
attapadi news
Balaji
Ajwa Travels

പാലക്കാട്: വാഹനം ഡിം അടിക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ  രണ്ട് യുവാക്കളെ കുത്തിയ കേസിലെ പ്രതി പോലീസിൽ കീഴടങ്ങി. കേസിലെ പ്രതിയായ ബാലാജി ഇന്ന് രാവിലെയാണ് ഷോളയൂർ സിഐക്ക് മുന്നിൽ കീഴടങ്ങിയത്. അട്ടപ്പാടി കോട്ടത്തറയിൽ ഇന്നലെ രാത്രി 9.30 യോടെയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.

കോട്ടത്തറ സ്വദേശികളായ ഹരി(27), വിനീത്(24) എന്നിവര്‍ക്കാണ് കുത്തേറ്റത്. വാഹനം ഡിം അടിക്കാത്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവത്തിന് പിന്നാലെ പ്രതിയായ ബാലാജി വാഹനത്തില്‍ കയറി രക്ഷപ്പെട്ടു. എന്നാൽ മാരിയമ്മൻ കോവിലിൽ വെച്ച് ഈ വാഹനത്തിനു നേരെ വീണ്ടും ആക്രമണം നടന്നിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചിരുന്നു.

Read Also: കേരളത്തിലെ വാരാന്ത്യ ലോക്ക്ഡൗൺ പിൻവലിച്ചേക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE