ഒക്‌ടോബർ മാസം ജിഎസ്‌ടി പിരിവിലൂടെ ലഭിച്ചത് 1.3 ലക്ഷം കോടി രൂപ

By Staff Reporter, Malabar News
GST registration of lakhs of industrial establishments in the country has been canceled
Representational Image
Ajwa Travels

ന്യൂഡെൽഹി: ഒക്‌ടോബർ മാസത്തെ ജിഎസ്‌ടി വരുമാനം 1,30,127 കോടി രൂപയായി ഉയർന്നു. ജിഎസ്‌ടി പദ്ധതി നടപ്പാക്കിയതിന് ശേഷമുള്ള രണ്ടാമത്തെ ഉയർന്ന വരുമാനമാണ് ഇത്. ഈ വർഷത്തെ വരുമാനം കഴിഞ്ഞ വർഷം ഒക്‌ടോബറിനേക്കാൾ 24 ശതമാനവും, കോവിഡിന് മുൻപുള്ള 2019-20 വർഷത്തിലെ ഒക്‌ടോബറിനേക്കാൾ 36 ശതമാനവും കൂടുതലാണ്.

സെപ്റ്റംബർ മാസത്തിൽ 1.17 ലക്ഷം കോടി രൂപയാണ് ചരക്കുസേവന നികുതി ഇനത്തിൽ സമാഹരിച്ചത്. ഇതിനേക്കാൾ പത്ത് ശതമാനത്തിൽ അധികം കൂടുതലാണ് ഒക്‌ടോബറിൽ ലഭിച്ചത്. കോവിഡ് രണ്ടാം തരംഗം നിയന്ത്രണ വിധേയമായതിന് ശേഷം കഴിഞ്ഞ കുറച്ചു മാസങ്ങളായി ജിഎസ്‌ടി നികുതി പിരിവ് മികച്ച നിലവാരം പുലർത്തുന്നുണ്ട്. ഇത് രാജ്യത്തെ സമ്പദ് വ്യവസ്‌ഥയ്‌ക്ക്‌ വലിയ ആശ്വാസമാണ് നൽകുന്നത്.

Read Also: പുനീതിന്റെ സാമൂഹിക സേവനം തുടരാൻ വിശാൽ; 1800 കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE