ഹംഗാമ 2 ട്രെയിലറിന് 2 ദിവസത്തിൽ 1 കോടി കാഴ്‌ച; ബ്ളോക്ബസ്‌റ്റർ ഉറപ്പിച്ച് പ്രിയൻ

By Desk Reporter, Malabar News
Hungama 2 By Priyadarshan
Re-edited Image
Ajwa Travels

ഹം​ഗാമ 2 വിന്റെ ട്രെയിലർ രണ്ടുദിവസം കൊണ്ടുകണ്ടത് 1 കോടി പ്രേക്ഷകർ! വീനസ് മൂവീസിന്റെയും ഡിസ്‌നി പ്ളസ് ഹോട്ട്സ്‌റ്റാറിന്റെയും ഒഫീഷ്യൽ യൂട്യൂബിൽ മാത്രം കണ്ടവർ 60 ലക്ഷം ക്രോസ് ചെയ്‌തു. പത്തു ദിവസം കൊണ്ട് 5 കോടി പ്രേക്ഷകരിലേക്ക് ഹംഗാമ 2 ട്രെയിലർ എത്തുമെന്നാണ് കണക്കാക്കുന്നത്.

പ്രിയദർശൻ ഭാഗമാകുന്ന 101ആമത്തെ സിനിമയാണ് ഹംഗാമ 2. മോഹൻലാൽ നായകനായ തിരനോട്ടം (1979ൽ) എന്ന സിനിമക്ക് കഥയെഴുതിയും സഹസംവിധാനം നിർവഹിച്ചുമാണ് പ്രിയൻ സിനിമാലോകത്തേക്ക് കടക്കുന്നത്. അന്ന് മുതൽ ഹംഗാമ 2 വരെ 101 ചിത്രങ്ങളുടെ ഭാഗമായി പ്രിയൻ. ഇതിൽ ആകെ സംവിധായകനായി പ്രവർത്തിച്ചത് 78 ചിത്രങ്ങളിലാണ്. 1984ൽ പുറത്തിറങ്ങിയ പൂച്ചക്കൊരുമൂക്കുത്തി എന്ന സിനിമയാണ് ആദ്യ സംവിധാന സംരംഭം. പ്രിയൻ സംവിധായകനായ 78 സിനിമകളിൽ 28 സിനിമകളും ബോളിവുഡിലായിരുന്നു.

മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും സൂപ്പർഹിറ്റുകളിൽ ഒന്നായ പ്രിയദർശൻ തന്നെ സംവിധാനം ചെയ്‌ത മോഹൻലാൽശോഭന താരജോഡികളുടെ മിന്നാരം സിനിമയാണ്ഹംഗാമ 2 എന്ന പേരിൽ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നത്. മുൻപും നിരവധി സിനിമകൾ പ്രിയൻ മലയാളത്തിൽ നിന്ന് ഹിന്ദിയിലേക്ക് റീമേക്ക് ചെയ്‌തിട്ടുണ്ട്‌. ഹേരാ ഫേരി (റാംജി റാവ് സ്‌പീക്കിംഗ് ), ഹംഗാമ (പൂച്ചക്കൊരു മൂക്കുത്തി), ഹൽചൽ (ഗോഡ് ഫാദർ), ഗരം മസാല (ബോയിങ് ബോയിങ്), ചുപ് ചുപ് കേ (പഞ്ചാബി ഹൗസ്), ഭൂൽ ഭുലയ്യാ (മണിച്ചിത്രത്താഴ്), ഇപ്പോൾ മിന്നാരം ഹംഗാമ 2 എന്നപേരിലും. ഇവയിൽ മിക്കതും ബോളിവുഡിലെ സൂപ്പർ ഹിറ്റുകളുമാണ്.

മിന്നാരം ഏതാണ്ട് മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് മറ്റൊരു ഭാഷയിലേക്ക് പുനരാവിഷ്‌കരിക്കുന്നത്. അതുകൊണ്ടു തന്നെ കാലത്തിനും ദേശത്തിനും അനുയോജ്യമായ എല്ലാ മാറ്റങ്ങളും ട്രെയിലറിൽ പ്രകടമാണ്. ഈ മാറ്റം മിന്നാരം കണ്ട മലയാളി പ്രേക്ഷകരെയും ഹംഗാമ 2 വിലേക്ക് ആകർഷിക്കും. 7 വർഷങ്ങൾക്ക് ശേഷം ശിൽപ ഷെട്ടി മടങ്ങിവരുന്ന ചിത്രം കൂടിയാണിത്. എട്ടു വർഷങ്ങൾക്ക് ശേഷമാണ് പ്രിയദർശൻ ബോളിവുഡിലേക്ക് തിരികെ എത്തുന്നത് എന്ന പ്രത്യേകത കൂടിയുണ്ട് ഹംഗാമ 2വിന്.

2003ൽ റിലീസ് ചെയ്‌ത ഹംഗാമ എന്ന സിനിമയുടെ തുടർച്ചയാണ് ഹംഗാമ 2വെങ്കിലും ഹംഗാമ 1ഉമായി യാതൊരുബന്ധവും ചിത്രത്തിനില്ല. 2021 ജൂലൈ 23ന് ഡിസ്‌നി പ്ളസ് ഹോട്ട്സ്‌റ്റാറിൽ ചിത്രം പ്രദർശനത്തിനെത്തും. ശിൽപ ഷെട്ടിയെ കൂടാതെ, പരേഷ് റാവൽ, മീസാൻ ജഫ്രി, പ്രണിത സുഭാഷ്, അശുതോഷ് റാണ തുടങ്ങിയ അഭിനേതാക്കളാണ് ഹംഗാമ 2വിൽ അണിനിരക്കുന്നത്.

Most Read: സിനിമാട്ടോഗ്രാഫ് ബില്ല്; ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അപകടകരമായി ബാധിക്കുമെന്ന് പാ രഞ്‌ജിത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE