1000 പഞ്ചായത്ത് തരൂയെന്ന് സുരേഷ് ഗോപി; 1500 തരട്ടേയെന്ന് സോഷ്യല്‍ മീഡിയ

By Syndicated , Malabar News
Suresh-gopi_Malabar news
Ajwa Travels

കോഴിക്കോട്:  സുരേഷ് ഗോപിയുടെ ‘1000 പഞ്ചായത്ത്’ പരാമര്‍ശം ഏറ്റെടുത്ത് ട്രോളന്‍മാര്‍. ‘ഒരു ആയിരം പഞ്ചായത്ത് ബിജെപിക്ക് തരൂ’ എന്ന സുരേഷ് ഗോപിയുടെ പ്രസ്‌താവനയോട്, കേരളത്തിലാകെ 941 പഞ്ചായത്ത് മാത്രമേ ഉള്ളൂയെന്നാണ് ട്രോളന്‍മാരുടെ മറുപടി. കോഴിക്കോട് കോര്‍പറേഷനില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുമ്പോഴായിരുന്നു സുരേഷ് ഗോപിയുടെ പ്രസ്‌താവന.

‘കഴിഞ്ഞ പ്രാവശ്യം തൃശൂര്‍ ചോദിച്ചു, ഇപ്പോള്‍ ഇതാ 1000 പഞ്ചായത്തും കൂടി ചോദിച്ചു. മൊത്തത്തില്‍ എടുത്തോ സുരേഷേട്ടാ എന്നാണ്’ സോഷ്യല്‍ മീഡിയയിലെ ഒരു കമന്റ്. ആയിരം മതിയോ ഒരു 1500 പഞ്ചായത്ത് എടുത്തോട്ടെ ചേട്ടായെന്ന മറ്റൊരു ഫേസ്ബുക്ക് യൂസര്‍ പറയുന്നു.

സുരേഷ് ഗോപിയുടെ ‘തൃശൂര്‍ ഞാനിങ്ങെടുക്കുവാ’ എന്ന പ്രചാരണ വാചകത്തെ പിന്തുടര്‍ന്ന് നിരവധി ട്രോളുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കോഴിക്കോട് നടത്തിയ പ്രസംഗത്തിലെ വാചകങ്ങളും സോഷ്യൽ മീഡിയ ഏറ്റെടുത്തത്.

സംഘിയെന്നോ ചാണക സംഘിയെന്നോ വിളിച്ചാലും താന്‍ അഴിമതിക്കെതിരെ പോരാടുന്ന നരേന്ദ്ര മോദിയുടെ ശിഷ്യനാണെന്ന്  ആയിരുന്നു സുരേഷ് ഗോപി എംപി കോഴിക്കോട് കോര്‍പറേഷനിലെ  തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ വച്ച് പറഞ്ഞത്.

Read also: സംഘിയോ ചാണക സംഘിയോ; ആ വിളിയില്‍ അഭിമാനം; സുരേഷ് ഗോപി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE