11 പേര്‍ക്ക് കൂടി കോവിഡ്; പാലിയേക്കര ടോള്‍ പ്‌ളാസ അടക്കണമെന്ന് ആവശ്യം

By Team Member, Malabar News
Malabarnews_paliyekkara toll plaza
Representational image
Ajwa Travels

തൃശൂര്‍ : പാലിയേക്കര ടോള്‍ പ്‌ളാസയില്‍ 11 ജീവനക്കാര്‍ക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് കൂടുതല്‍ ജീവനക്കാര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ചത്. നേരത്തെ ഇവിടെ 6 ജീവനക്കാര്‍ കോവിഡ് ബാധിതരായിരുന്നു. ഇതിനെ തുടര്‍ന്ന് എല്ലാ ജീവനക്കാരിലും പരിശോധന നടത്താന്‍ ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ് ഇന്ന് വീണ്ടും പരിശോധന നടത്തിയത്.

കോവിഡ് പോസിറ്റീവ് ആയ ആളുകളും അവരുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന ആളുകളും ഉടന്‍ തന്നെ നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒപ്പം തന്നെ ജീവനക്കാര്‍ക്ക് കോവിഡ് സ്‌ഥിരീകരിച്ച സാഹചര്യത്തില്‍ ടോള്‍ പിരിക്കുന്നത് തുടർന്നാൽ കൂടുതല്‍ രോഗവ്യാപനം ഉണ്ടാകുന്നതിന് കാരണമാകുമെന്നും, അതിനാല്‍ ടോള്‍ പ്‌ളാസ അടച്ചിടണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. തുടര്‍ന്ന് ടോള്‍ പിരിക്കുന്നത് തടഞ്ഞുകൊണ്ട് പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ കടത്തിവിട്ടു.

Read also : മാവോവാദി വേൽമുരുകന്റെ മരണം; അന്വേഷണചുമതല വയനാട് കളക്‌ടർക്ക്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE