പുഴയിൽ കുളിക്കാനിറങ്ങിയ ബാലിക മുങ്ങിമരിച്ചു

By Trainee Reporter, Malabar News
Representational image
Ajwa Travels

പുലാമന്തോൾ: കുന്തിപ്പുഴയിൽ കുളിക്കാനിറങ്ങിയ സ്‌കൂൾ വിദ്യാർഥിനി മുങ്ങിമരിച്ചു. പാലക്കാട് പുതുപ്പരിയാരം പൂച്ചിറ പുതുവീട്ടിൽ അൻവറിന്റെ മകൾ ഹന്നയാണ് (11) മരിച്ചത്. പേഴുങ്കര മോഡൽ ഹൈസ്‌കൂൾ അഞ്ചാം ക്‌ളാസ് വിദ്യാർഥിനിയാണ്. ചൊവ്വാഴ്‌ച വൈകുന്നേരം 6 മണിയോടെയാണ് സംഭവം.

രണ്ടുമാസമായി മാതാവിന്റെ കരിങ്ങനാടുള്ള വാടക വീട്ടിലായിരുന്നു താമസം. കുടുംബസമേതം കരിങ്ങനാട്ടെ വീട്ടിൽ നിന്ന് കുളിക്കാൻ എത്തിയതായിരുന്നു. കുന്തിപ്പുഴ തോണിക്കടവ് തടയണക്ക് താഴെ സ്‌ഥിരം അപകട മേഖലയിൽ കുളിക്കാനുള്ള ശ്രമത്തിനിടയിൽ ഹന്ന കാൽ വഴുതി കയത്തിലേക്ക് വീഴുകയായിരുന്നു. ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ കരകയറ്റി പുലാമന്തോളിലെ സ്വകാര്യ ക്ളിനിക്കിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പോസ്‌റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മാതാവ്: കരിങ്ങനാട് പുഴക്കാടത്ത് വീട്ടിൽ സുഹറ, സഹോദരി: ഫിദ

Read also: കോവിഡ് രോഗിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്; കുറ്റം നിഷേധിച്ച് പ്രതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE