മധ്യപ്രദേശില്‍ 13കാരിയെ കൂട്ടബലാൽസംഗം ചെയ്‌തു

By Syndicated , Malabar News
Representational image
Ajwa Travels

ഭോപ്പാല്‍: മധ്യപ്രദേശില്‍ 13കാരിയെ കൂട്ടബലാൽസംഗത്തിന്  ഇരയാക്കി. ഉമറിയ ജില്ലയിലാണ് ക്രൂരകൃത്യം നടന്നത്. സംസ്‌ഥാനത്ത് സ്‍ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ച് രണ്ടാഴ്‌ച നീണ്ടുനില്‍ക്കുന്ന പൊതു അവബോധം നടത്തുന്നതിനായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാറിന്റെ ക്യാംപയിന്‍ നടക്കുന്നതിനിടെയാണ് 13കാരിക്ക് നേരെ ക്രൂരകൃത്യം നടന്നത്.

കുട്ടിക്ക് പരിചയമുള്ള ഒരാളും സുഹൃത്തുക്കളും ചേർന്ന് കഴിഞ്ഞ ജനുവരി നാലിനാണ് ആദ്യം പീഡിപ്പിച്ചത്. ആറ് ദിവസത്തിന് ശേഷം ജനുവരി 11നും ഇവരില്‍ നിന്ന്  കുട്ടിക്കെതിരെ ലൈംഗിക അതിക്രമം ഉണ്ടായി. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ശേഷം രണ്ട് ട്രക്ക് ഡ്രൈവര്‍മാരും കുട്ടിയെ ആക്രമിച്ചു. സംഭവത്തില്‍ ആറ് പേര്‍ അറസ്‌റ്റിലായതായി പോലീസ് അറിയിച്ചു.

Read also: കോവിഡ് വാക്‌സിനേഷന്‍ തുടരും; രാജ്യത്ത് ഇന്ന് രണ്ടാം ദിനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE