കോന്നിയിൽ 13കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പിതാവ് പിടിയില്‍

By News Bureau, Malabar News
RAPE CASE
Representational Image
Ajwa Travels

പത്തംതിട്ട: കോന്നിയില്‍ പിതാവ് മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. 13 വയസുകാരിയായ മകളെയാണ് പിതാവ് നിരന്തരം പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയത്. പ്രതിയെ പോലീസ് പിടികൂടി. എട്ടുമാസം ഗര്‍ഭിണിയായ പെൺകുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി.

കുട്ടിയുടെ ബന്ധു നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കോന്നി പോലീസ് കേസെടുത്തത്. പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തുമെന്നും കുട്ടിയുടെ മാതാവിനെ വിശദമായി ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.

അതേസമയം വീട്ടുകാര്‍ സംഭവം മനഃപൂര്‍വം മറച്ചുവച്ചതാണോ എന്നതും പോലീസ് അന്വേഷിക്കും. വിവരം മനഃപൂര്‍വം മാതാവ് മറച്ചുവെച്ചതാണെങ്കില്‍ അവരും പ്രതി ചേര്‍ക്കപ്പെടുമെന്ന് പോലീസ് വ്യക്‌തമാക്കി. ഇവരെയും മറ്റൊരു മഹിളാ കേന്ദ്രത്തിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു.

Most Read: രാജ്യത്ത് വാക്‌സിൻ വിതരണം കുറയുന്നു; രണ്ട് ഡോസും എടുക്കാനായവര്‍ 34 കോടി മാത്രം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE