കോവിഡ് വ്യാപനം; കൊണ്ടോട്ടിയിലും 7 പഞ്ചായത്തുകളിലും നിരോധനാജ്‌ഞ

By News Desk, Malabar News
Representational Image
Ajwa Travels

മലപ്പുറം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ കൊണ്ടോട്ടി നഗരസഭയിലും 7 പഞ്ചായത്തുകളിലും ഇന്ന് രാത്രി മുതൽ നിരോധനാജ്‌ഞ. ചീക്കോട്, ചെറുകാവ്, പള്ളിക്കൽ, പുളിക്കൽ, മൊറയൂർ, മംഗലം, പോരൂർ പഞ്ചായത്തുകളിലാണ് ഈ മാസം 30 വരെ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം, ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്നതിനാൽ ജില്ലയിൽ കൂടുതൽ പരിശോധന നടത്താൻ കോവിഡ് കോർ കമ്മിറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്. ഇന്നും നാളെയും സംസ്‌ഥാനത്ത്‌ നടക്കുന്ന കൂട്ടപരിശോധനയുടെ ഭാഗമായാണിത്. മുപ്പത് ശതമാനത്തിൽ കൂടുതൽ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ വീടുകളിൽ നേരിട്ടെത്തി ആന്റിജൻ പരിശോധന നടത്തും.

മലപ്പുറത്ത് 32,900 സാമ്പിളുകൾ ശേഖരിക്കും. കടകൾ, ഹോട്ടലുകൾ, വിനോദസഞ്ചാരം, പൊതുഗതാഗതം, വിതരണ ശൃംഖലകളിലെ തൊഴിലാളികൾ എന്നിവരിൽ പരിശോധന നടത്തും. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുത്ത കഴിഞ്ഞ പരിശോധനയിൽ ഉൾപ്പെടാത്തവരെ കണ്ടെത്തി പരിശോധനക്ക് വിധേയരാക്കും.

Also Read: കോവിഡ് വ്യാപനം രൂക്ഷം; എറണാകുളത്ത് പ്രാദേശിക ലോക്ക്ഡൗൺ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE