കോവിഡ് വ്യാപനം രൂക്ഷം; എറണാകുളത്ത് പ്രാദേശിക ലോക്ക്ഡൗൺ

By Team Member, Malabar News
ernakulam
Ajwa Travels

എറണാകുളം : പ്രതിദിന രോഗബാധയിൽ ഉണ്ടാകുന്ന കുത്തനെയുള്ള ഉയർച്ച കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഇന്ന് മുതൽ പ്രാദേശിക ലോക്ക്ഡൗൺ ഏർപ്പെടുത്തും. മൂന്ന് പഞ്ചായത്തുകളും, കൊച്ചി നഗരസഭയിലെ അഞ്ച് ഡിവിഷനുകളിലു൦ ഉൾപ്പടെ 113 വാ൪ഡുകളിലാണ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നത്. ഈ പ്രദേശങ്ങളിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് അധികൃതർ പ്രാദേശിക ലോക്ക്ഡൗൺ നടപ്പാക്കാൻ തീരുമാനിച്ചത്.

നിലവിൽ എറണാകുളം ജില്ലയിലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ ഉയരുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഇതോടെ ജില്ലയിലെ വെങ്ങോല, മഴുവന്നൂർ, എടത്തല എന്നീ പഞ്ചായത്തുകൾ ഇന്ന് വൈകുന്നേരം 6 മണി മുതൽ അടച്ചിടും. കൂടാതെ അവശ്യ സേവനങ്ങൾ ഒഴികെയുള്ളവ അനുവദിക്കില്ലെന്നും അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.

രോഗവ്യാപനം ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് ഈ പ്രദേശങ്ങളിൽ കൂടുതൽ ആളുകളെ പരിശോധനക്ക് വിധേയരാക്കാനും തീരുമാനമായിട്ടുണ്ട്. മൊബൈൽ യൂണിറ്റ് ഉൾപ്പടെ എത്തിച്ച് വീടുകളിൽ വച്ച് തന്നെയാകും പരമാവധി സാ൦പിൾ ശേഖരിക്കുക. അതേസമയം തന്നെ എറണാകുള൦ ജില്ലയിൽ ഇന്ന് കുറഞ്ഞത് 20,000 ഡോസ് വാക്‌സിൻ വിതരണം ചെയ്യാൻ കഴിയുമെന്നാണ് ആരോഗ്യ വിഭാഗത്തിന്റെ പ്രതീക്ഷ.

Read also : സംസ്‌ഥാനത്ത്‌ വീണ്ടും കൂട്ടപരിശോധന; ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE