യുഎഇയിൽ 1,507 പുതിയ കോവിഡ് രോഗികൾ; 24 മണിക്കൂറിനിടെ 3 മരണം

By Team Member, Malabar News
UAE Covid
Ajwa Travels

അബുദാബി : യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,507 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 3 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡിനെ തുടർന്ന് മരിച്ചത്. കൂടാതെ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന 1,455 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗമുക്‌തരാകുകയും ചെയ്‌തു.

നിലവിൽ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 6,70,108 ആണ്. ഇവരിൽ 6,47,682 പേർ ഇതിനോടകം തന്നെ രോഗമുക്‌തരായിട്ടുണ്ട്. കൂടാതെ കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് ഇതുവരെ മരിച്ച ആകെ ആളുകളുടെ എണ്ണം 1,916 ആണ്.

കോവിഡ് ബാധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിൽസയിൽ കഴിയുന്നവരുടെ ആകെ എണ്ണം 20,510 ആണ്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രാജ്യത്ത് 1,86,046 കോവിഡ് പരിശോധനകൾ നടത്തിയതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ രാജ്യത്ത് ഇതുവരെ നടത്തിയ ആകെ കോവിഡ് പരിശോധനകളുടെ എണ്ണം 63.9 ദശലക്ഷം ആയി ഉയർന്നു.

Read also : വാക്‌സിനേഷന് സമയപരിധി ഇല്ലെന്ന് കേന്ദ്രം; നട്ടെല്ലില്ലായ്‌മയെന്ന് രാഹുൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE