24 മണിക്കൂറിൽ യുഎഇയിൽ 1,529 കോവിഡ് ബാധിതർ; 1,506 രോഗമുക്‌തർ

By Team Member, Malabar News
Covid in UAE
Ajwa Travels

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ 1,529 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 6,47,182 ആയി ഉയർന്നു. കൂടാതെ 4 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡിനെ തുടർന്ന് മരിച്ചത്.

കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന 1,506 പേർ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് മുക്‌തരായിട്ടുണ്ട്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരിൽ 6,25,332 പേരും ഇതിനോടകം തന്നെ രോഗമുക്‌തരായി. കൂടാതെ കോവിഡ് ബാധിതരായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിലവിൽ ചികിൽസയിൽ കഴിയുന്ന ആളുകളുടെ എണ്ണം 19,997 ആണ്.

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 2,90,542 കോവിഡ് പരിശോധനകൾ നടത്തിയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ രാജ്യത്ത് ഇതുവരെ നടത്തിയ ആകെ കോവിഡ് പരിശോധനകൾ 59.9 ദശലക്ഷമായി ഉയരുകയും ചെയ്‌തിട്ടുണ്ട്‌. കൂടാതെ രാജ്യത്ത് ഇതുവരെ 1,58,65,306 ഡോസ് കോവിഡ് വാക്‌സിനുകൾ വിതരണം ചെയ്‌തതായും അധികൃതർ വ്യക്‌തമാക്കി.

Read also : മദ്യശാലകൾക്ക് മുന്നിലെ ആൾക്കൂട്ടം തടയാൻ എക്‌സൈസ്‌; കർശന നിയന്ത്രണങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE