24 മണിക്കൂറിൽ യുഎഇയിൽ 1,573 കോവിഡ് കേസുകൾ; 5 മരണം

By Team Member, Malabar News
Covid In UAE
Ajwa Travels

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ 1,573 പേർക്ക് കൂടി യുഎഇയിൽ കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ 5 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡിനെ തുടർന്ന് കഴിഞ്ഞ 24 മണിക്കൂറിൽ മരണപ്പെട്ടത്. നിലവിൽ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 6,41,049 ആയി ഉയർന്നു.

കഴിഞ്ഞ 24 മണിക്കൂറിൽ 1,527 പേരാണ് രാജ്യത്ത് കോവിഡ് മുക്‌തരായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കോവിഡ് ബാധിതരിൽ 6,19,294 പേരും രോഗമുക്‌തരായിട്ടുണ്ട്. കൂടാതെ രാജ്യത്ത് നിലവിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 19,916 ആണ്. ഇവർ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ആണെന്നും, മികച്ച ചികിൽസയാണ് ഇവർക്ക് നൽകുന്നതെന്നും അധികൃതർ വ്യക്‌തമാക്കി.

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 2,39,366 കോവിഡ് പരിശോധനകൾ കൂടി നടത്തിയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ രാജ്യത്ത് ഇതുവരെ നടത്തിയ ആകെ കോവിഡ് പരിശോധനകൾ 59 ദശലക്ഷമായി ഉയർന്നിട്ടുണ്ട്. കൂടാതെ രോഗവ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡം പാലിക്കുന്നതിൽ എല്ലാവരും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.

Read also : നെൽപ്പാടങ്ങളിൽ ചിലന്തി മണ്ഡരി ബാധ; എലവഞ്ചേരിയിലെ കർഷകർ ദുരിതത്തിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE