രാജ്യത്ത് 16,135 പേർക്ക് കൂടി പുതുതായി കോവിഡ്; 24 മരണം

By Team Member, Malabar News
16135 New Covid Cases In India In 24 Hours And 24 Deaths
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,135 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,35,18,564 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 24 പേരാണ് കോവിഡ് ബാധയെ തുടർന്ന് മരിച്ചത്.

5,25,223 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധയെ തുടർന്ന് മരിച്ചത്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 13,958 പേർ കോവിഡ് മുക്‌തരാകുകയും ചെയ്‌തു. ഇതോടെ ആകെ രോഗബാധിതരിൽ 4,28,79,477 പേരാണ് രാജ്യത്ത് രോഗമുക്‌തരായത്.

രാജ്യത്ത് നിലവിൽ കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 1,13,864 ആയി ഉയർന്നു. കൂടാതെ 98.53 ശതമാനമാണ് നിലവിലെ രോഗമുക്‌തി നിരക്ക്. പ്രതിദിന കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 4.29 ശതമാനമായും ഉയർന്നിട്ടുണ്ട്.

Read also: രാഹുലിന്റെ ഓഫിസിലെ ഗാന്ധി ചിത്രം തകർത്തത് എസ്എഫ്ഐ അല്ലെന്ന് പോലീസ് റിപ്പോർട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE