24 മണിക്കൂറിൽ രാജ്യത്ത് 16,906 കോവിഡ് ബാധിതർ; 45 മരണം

By Team Member, Malabar News
16906 New Covid Cases In India And 45 Deaths
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ വർധന. 16,906 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. അതേസമയം രോഗബാധിതരായി ചികിൽസയിൽ കഴിഞ്ഞിരുന്ന 15,447 പേർ രോഗമുക്‌തരാകുകയും ചെയ്‌തു. 45 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്.

രാജ്യത്ത് നിലവിൽ കോവിഡ് ബാധയെ തുടർന്ന് ചികിൽസയിൽ കഴിയുന്ന ആളുകളുടെ എണ്ണം 1,32,457 ആയി ഉയർന്നു. കൂടാതെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ രോഗബാധിതരായ ആകെ ആളുകളിൽ 4,30,11,874 പേരും ഇതിനോടകം രോഗമുക്‌തരായി. 98.50 ശതമാനമാണ് രാജ്യത്തെ നിലവിലെ കോവിഡ് മുക്‌തി നിരക്ക്.

5,25,519 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധയെ തുടർന്ന് മരിച്ചത്. നിലവിൽ രാജ്യത്തെ പ്രതിദിന കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 3.68 ശതമാനമാണ്.

Read also: അടിസ്‌ഥാന സൗകര്യമില്ല; അട്ടപ്പാടിയിൽ കുഞ്ഞിന്റെ മൃതദേഹവുമായി പിതാവ് നടന്നത് 2 കിലോമീറ്റർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE