യുഎഇയിൽ 24 മണിക്കൂറിൽ 1,810 കോവിഡ് ബാധിതർ; 4 മരണം

By Team Member, Malabar News
Ajwa Travels

അബുദാബി : യുഎഇയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ ഉയർച്ച തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,810 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. അതേസമയം രോഗമുക്‌തരായ ആളുകളുടെ എണ്ണം രോഗബാധിതരേക്കാൾ കുറവാണ്. 1,777 പേർക്ക് മാത്രമാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗമുക്‌തി ഉണ്ടായത്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 4 പേർ കോവിഡ് ബാധയെ തുടർന്ന് മരണത്തിന് കീഴടങ്ങി. 1,677 പേരാണ് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ചത്. രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 5,69,073 ആണ്. ഇവരിൽ 5,48,785 ആളുകൾ ഇതുവരെ കോവിഡ് മുക്‌തരാകുകയും ചെയ്‌തു. നിലവിൽ 18,611 പേരാണ് രാജ്യത്ത് കോവിഡിനെ തുടർന്ന് ചികിൽസയിൽ കഴിയുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രാജ്യത്ത് 2,42,981 ആളുകളിൽ കോവിഡ് പരിശോധന നടത്തിയതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി.

Read also : പുകവലി ശീലം നിങ്ങൾക്കും ഒഴിവാക്കാം; ആരോഗ്യ മന്ത്രാലയം സഹായിക്കും; ‘ക്വിറ്റ് ലൈൻ’ സജ്‌ജം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE