ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 18,833 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. അതേസമയം 24,770 പേരാണ് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് മുക്‌തി നേടിയത്. കൂടാതെ 278 പേരാണ് കഴിഞ്ഞ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡിനെ തുടർന്ന് മരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡിനെ തുടർന്ന് മരിച്ച ആകെ ആളുകളുടെ എണ്ണം 4,49,538 ആയി ഉയർന്നിട്ടുണ്ട്.
രാജ്യത്ത് കഴിഞ്ഞ ദിവസം സ്‌ഥിരീകരിച്ച കോവിഡ് കേസുകളിൽ 52 ശതമാനവും കേരളത്തിൽ നിന്നാണ്. 9,735 പേർക്കാണ് കേരളത്തിൽ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ചത്. നിലവിൽ കേരളത്തിലെ കോവിഡ് വ്യാപനത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. കൂടാതെ കഴിഞ്ഞ ദിവസം റിപ്പോർട് ചെയ്‌ത കോവിഡ് മരണങ്ങളിൽ 151ഉം കേരളത്തിലാണ്.
രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച ആകെ ആളുകളിൽ 3,31,75,656 പേരും ഇതിനോടകം കോവിഡ് മുക്‌തരായിട്ടുണ്ട്. 97.94 ശതമാനമാണ് രാജ്യത്തെ നിലവിലെ കോവിഡ് മുക്‌തി നിരക്ക്. അതേസമയം കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 1.34 ശതമാനമാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലവിൽ കോവിഡിനെ തുടർന്ന് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 2,46,687 ആണ്.
Read also: കുവൈറ്റിലെ പോലീസ് സ്‌റ്റേഷനിൽ വിദേശ വനിത ആത്‌മഹത്യ ചെയ്‌തു