ജഹ്‌റ: കുവൈറ്റിലെ പോലീസ് സ്‌റ്റേഷനുള്ളിൽ വിദേശ വനിത ആത്‌മഹത്യ ചെയ്‌തു. ജഹ്‌റ പോലീസ് സ്‌റ്റേഷനിലെ സെല്ലിലാണ് വീട്ടുജോലിക്കാരിയായ 43കാരിആത്‌മഹത്യ ചെയ്‌തത്. ഇവർ ഫിലിപ്പൈൻസ് സ്വദേശിയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സ്വന്തം വസ്‌ത്രം ഉപയോഗിച്ചാണ് ഇവർ സെല്ലിനുള്ളിൽ തൂങ്ങിമരിച്ചത്. തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതിനാൽ പോലീസ് അറസ്‌റ്റ് ചെയ്യുകയായിരുന്നു. സ്വകാര്യത പരിഗണിച്ച് വനിതകളുടെ സെല്ലിൽ സിസിടിവി ക്യാമറകൾ സ്‌ഥാപിച്ചിട്ടിലെന്ന് പ്രാദേശിക മാദ്ധ്യമങ്ങളുടെ റിപ്പോർട്ടുകളിൽ പറയുന്നു.
സംഭവത്തിൽ അന്വേഷണം നടത്താൻ പബ്‌ളിക് സെക്യൂരിറ്റി വിഭാഗം അണ്ടർ സെക്രട്ടറി മേജർ ജനറൽ ഫറാജ് അൽ സൗബി ഉത്തരവിട്ടു. ആത്‌മഹത്യയിലേക്ക് നയിച്ച കാരണം ഉൾപ്പടെ കണ്ടെത്തി എത്രയും വേഗം റിപ്പോർട് സമർപ്പിക്കാനാണ് ഉത്തരവ്.
Also Read: ലഖിംപൂർ അക്രമം; കൊല്ലപ്പെട്ട കർഷകന്റെ മൃതദേഹം റീപോസ്‌റ്റുമോർട്ടം ചെയ്‌തു