100 ലിറ്റർ വിദേശ മദ്യവുമായി രണ്ട് യുവാക്കൾ പിടിയിൽ

By Trainee Reporter, Malabar News
Representational image
Ajwa Travels

ചെർപ്പുളശ്ശേരി: സംസ്‌ഥാനത്തേക്ക് കടത്തിയ 100 ലിറ്റർ വിദേശ മദ്യവുമായി രണ്ട് യുവാക്കൾ പിടിയിൽ. മണ്ണൂർ സ്വദേശികളായ ഇബ്രാഹിം (40), ഉസ്‌മാൻ (27) എന്നിവരാണ് പിടിയിലായത്. പാലക്കാട് ഡാൻസാഫ് സ്‌ക്വാഡും ചെർപ്പുളശ്ശേരി പോലീസും സംയുക്‌തമായി നടത്തിയ വാഹന പരിശോധനയിൽ വെള്ളിയാഴ്‌ച പുലർച്ചെ ഒരുമണിക്ക് തൂത പാലത്തിന് സമീപത്ത് നിന്നാണ് മദ്യം പിടികൂടിയത്.

മിനിലോറിയുടെ ബോഡിയുടെ കീഴിൽ ബാഗുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു മദ്യക്കുപ്പികൾ. നിലമ്പൂരിൽ നിന്ന് കാലിത്തീറ്റയുമായി കർണാടകയിലേക്ക് പോയി തിരിച്ച് വരികയായിരുന്ന വാഹനത്തിലാണ് ഇവർ മദ്യം കടത്താൻ ശ്രമിച്ചത്. പ്രതികളെ ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കി.

പാലക്കാട് നർകോട്ടിക് സെൽ ഡിവൈഎസ്‌പി സിഡി ശ്രീനിവാസൻ, ചെർപ്പുളശ്ശേരി ഇൻസ്‌പെക്‌ടർ അമീർ അലി, പോലീസ് ഓഫിസർമാരായ സജീഷ്, ഉമ്മർ, ശശിധരൻ, കൃഷ്‌ണകുമാർ, ശങ്കരനാരായണൻ, ഹോം ഗാർഡ് വിനോദ്, ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ ടിആർ സുനിൽ കുമാർ, ആർ കിഷോർ, ആർ രാജീവ് എന്നിവരടങ്ങിയ സംഘമാണ് മദ്യക്കടത്ത് പിടികൂടിയത്.

Read also: രണ്ടുവയസുകാരന്റെ ചികിൽസക്കെന്ന വ്യാജേന പണപ്പിരിവ്; ഒരാൾ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE