കശ്‌മീരിൽ ഭീകരാക്രമണം; 2 സൈനികർക്ക് വീരമൃത്യു

By Trainee Reporter, Malabar News
Terrorist attack_Malabar news
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‌മീരിൽ ഭീകരാക്രമണത്തിൽ രണ്ട് സൈനികർക്ക് വീരമൃത്യു. സൈന്യത്തിന്റെ ക്വിക്ക് റിയാക്ഷൻ സംഘത്തിന് (ക്യുആർടി) നേരെയാണ് ഭീകരാക്രമണം നടന്നത്. ശ്രീനഗറിലെ എച്ച്എംടി മേഖലയിലാണ് സംഭവം.

കശ്‌മീരിലെ തിരക്കേറിയ സ്‌ഥലത്ത്‌ പട്രോളിംഗ് നടത്തുകയായിരുന്ന സൈന്യത്തിന് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. 3 ഭീകരർ അടങ്ങിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ഗുരുതര പരിക്കുകളേറ്റ സൈനികരെ ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.

ആക്രമണത്തിന് ശേഷം ഭീകരർ കാറിൽ കടന്നുകളഞ്ഞു. ഭീകരവാദികളിൽ ഒരാൾ കശ്‌മീർ സ്വദേശിയും രണ്ടുപേർ പാകിസ്‌ഥാനികളുമാണെന്ന് കശ്‌മീർ ഐജി മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. ആക്രമണം നടന്ന മേഖലയിൽ തീവ്രവാദ സംഘടനകൾക്ക് നിർണായക സ്വാധീനമുണ്ടെന്നും, വൈകുന്നേരത്തിനുള്ളിൽ  ഏത് ഭീകര സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടടുത്തുമെന്നും കശ്‌മീർ ഐജി കൂട്ടിച്ചേർത്തു.

Read also: അതിര്‍ത്തിയില്‍ വെടിയേറ്റ് വീഴുന്നവരുടെ സ്വന്തക്കാര്‍ക്ക് നേരെയാണ് പോലീസ് അക്രമം; കനയ്യ കുമാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE