ജില്ലയിൽ 3 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി; 2 പേർ അറസ്‌റ്റിൽ

By Team Member, Malabar News
arrest
Ajwa Travels

കോഴിക്കോട് : ജില്ലയിലെ താമരശ്ശേരിയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി 2 പേർ അറസ്‌റ്റിൽ. താമരശ്ശേരി ചുങ്കം ഇരുമ്പിൻ ചീടൻ കുന്ന് താഴ്‌വാരത്ത് ചാലുമ്പാട്ടിൽ അഷറഫ്(42), ചുങ്കം കമ്മട്ടിയേരിക്കുന്ന് ഷാജി(39) എന്നിവരാണ് അറസ്‌റ്റിലായത്‌. ഇവരുടെ പക്കൽ നിന്നും 3 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പോലീസ് പിടിച്ചെടുത്തു.

കർണാടകയിൽ നിന്നും പച്ചക്കറി കയറ്റി വന്ന വാഹനത്തിൽ ഒളിപ്പിച്ചാണ് ഇവർ പുകയില കടത്താൻ ശ്രമിച്ചത്. അവിടെ നിന്നും 3 രൂപ മുതൽ 10 രൂപ വരെയുള്ള ഉൽപ്പന്നങ്ങൾ കേരളത്തിൽ എത്തിച്ച ശേഷം 50 രൂപക്കാണ് വിൽപന നടത്തുന്നതെന്ന് പോലീസ് വ്യക്‌തമാക്കി.

താമരശ്ശേരി സിഐ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിൽ എസ്ഐമാരായ ശ്രീജേഷ്, സുരേഷ്, അജിത്, സീനിയർ സിപിഒ സൂരജ്, സിപിഒമാരായ ജിലു സെബാസ്‌റ്റ്യൻ, ഷൈജൽ, ലേഖ, എംഎസ്‌പിക്കാരായ സുധീഷ്, അജിത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Read also : ടൗട്ടെ ഗുജറാത്ത് തീരത്തേക്ക്; കേരളത്തിൽ ഇന്നും മഴ കനക്കും; ജാഗ്രത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE