ഡെൽഹിയിൽ നിർമാണത്തിലിരുന്ന വീട് തകർന്ന് 2 മരണം

By Team Member, Malabar News
2 Were Died In Delhi Due To The Building Collapsed
Ajwa Travels

ന്യൂഡെൽഹി: ദക്ഷിണ ഡെൽഹിയിലെ സത്യ നികേതനിൽ നിർമാണത്തിലിരുന്ന വീട് തകർന്നു വീണ് അപകടം. കെട്ടിടത്തിന്റെ അവശിഷ്‌ടങ്ങൾക്കിടയിൽ പെട്ട് രണ്ട് നിർമാണ തൊഴിലാളികളാണ് മരിച്ചത്. ആകെ 5 തൊഴിലാളികളാണ് അപകടത്തിൽ പെട്ടത്.

മണ്ണിനടിയിൽ കുടുങ്ങിയ 3 തൊഴിലാളികളെ രക്ഷപ്പെടുത്തുകയും ചെയ്‌തു. ഇന്ന് ഉച്ചക്ക് 1.25ഓടെയാണ് അപകടം നടന്നത്. അപകടത്തെ തുടർന്ന് വീടിന്റെ മുൻഭാഗം പൂർണമായും തകർന്നു. പിന്നാലെ സ്‌ഥലത്തെത്തിയ പോലീസും ഫയർഫോഴ്‌സും മറ്റ് രക്ഷാപ്രവർത്തകരും അവശിഷ്‌ടങ്ങൾക്കിടയിൽ നിന്നും തൊഴിലാളികളെ രക്ഷപെടുത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

വെകുന്നേരം 5.30ഓടെയാണ് അപകടത്തിൽ പെട്ടവരെ അവശിഷ്‌ടങ്ങൾക്കിടയിൽ നിന്നും പുറത്തെടുത്തത്. ജെസിബി ഉപയോഗിച്ചാണ് കെട്ടിടത്തിന്റെ അവശിഷ്‌ടങ്ങൾ നീക്കി അപകടത്തിൽ പെട്ടവരെ പുറത്തെത്തിച്ചത്.

Read also: സർവേ കല്ല് പിഴുതെറിഞ്ഞ് നാട്ടുകാർ; തടഞ്ഞ് സിപിഎം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE