24 മണിക്കൂറിൽ യുഎഇയിൽ 2,051 കോവിഡ് ബാധിതർ; 2,741 രോഗമുക്‌തർ

By Team Member, Malabar News
uae covid
Representational image
Ajwa Travels

അബുദാബി : യുഎഇയിൽ വീണ്ടും പ്രതിദിന രോഗബാധ 2000ന് മുകളിലെത്തി. 2,051 ആളുകൾക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 4,32,364 ആയി ഉയർന്നതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 8 പേർ കോവിഡിനെ തുടർന്ന് മരിച്ചതായും റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. 1,414 ആളുകളാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധയെ തുടർന്ന് മരിച്ചത്.

അതേസമയം തന്നെ പ്രതിദിന രോഗബാധിതരേക്കാൾ ഉയർന്ന കണക്കുകളാണ് രോഗമുക്‌തരുടെ എണ്ണത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌. 2,741 ആളുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് രോഗമുക്‌തരായത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരിൽ 4,13,477 ആളുകളും രോഗമുക്‌തരായിട്ടുണ്ട്.

നിലവിൽ രാജ്യത്ത് രോഗബാധിതരായി ചികിൽസയിൽ കഴിയുന്ന ആളുകളുടെ എണ്ണം 17,473 ആണ്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 2,36,988 കോവിഡ് പരിശോധനകൾ നടത്തിയിട്ടുണ്ടെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കി. ഇതോടെ രാജ്യത്ത് ഇതുവരെ നടത്തിയ കോവിഡ് പരിശോധനകൾ 3.44 കോടി കടന്നു.

Read also : വീട്ടു ജോലിക്കാരുടെ സേവനം; നിയന്ത്രണവുമായി യുഎഇ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE