ആലക്കോട് എക്‌സൈസ് പരിശോധന; 210 ലിറ്റർ വാഷ് പിടിച്ചെടുത്തു

By Staff Reporter, Malabar News
wash
Ajwa Travels

ആലക്കോട്: എക്‌സൈസ് സംഘത്തിന്റെ പരിശോധനയിൽ ആലക്കോട് നിന്നും വാഷ് പിടിച്ചെടുത്തു. ആശാൻ കവല പ്രദേശത്തും, കോളനി കേന്ദ്രീകരിച്ചും എക്‌സൈസ് നടത്തിയ റെയ്‌ഡിലാണ് ആശാൻ കവല-കനകക്കുന്ന് റോഡിലുള്ള തോട്ടുചാലിൽ പ്രവർത്തിച്ചുവന്ന വാറ്റ് കേന്ദ്രത്തിൽ നിന്നും 210 ലിറ്റർ വാഷ് പിടിച്ചെടുത്തത്. വാറ്റ് കേന്ദ്രം എക്‌സൈസ് സംഘം തകർക്കുകയും ചെയ്‌തു.

ആലക്കോട് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പിആർ സജീവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. പ്രതികളെക്കുറിച്ച് വ്യക്‌തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും ഇവരെ ഉടൻ അറസ്‌റ്റ് ചെയ്യുമെന്നും അധികൃതർ വ്യക്‌തമാക്കി.

പ്രിവന്റീവ് ഓഫീസർമാരായ കെ അഹമ്മദ്‌, പ്രകാശൻ ആലക്കൽ, സിഇഒമാരായ ടിവി മധു, ധനേഷ് വി, ശ്രീജിത്ത് വി, റെനിൽ കൃഷ്‌ണൻ, ജോജൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Malabar News: ലഹരി ഗുളികകളുമായി യുവാവ് അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE