ലഹരി ഗുളികകളുമായി യുവാവ് അറസ്‌റ്റിൽ

By Team Member, Malabar News
kozhikode
Representational image
Ajwa Travels

ഫറോക്ക് : കോഴിക്കോട് ജില്ലയിലെ ഫറോക്കിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി എക്‌സൈസ്‌ നടത്തിയ പ്രത്യേക പരിശോധനയിൽ 374 ലഹരി ഗുളികകളുമായി യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. നടക്കാവ് കുന്നുമ്മൽ വീട്ടിൽ കെപി ജിഷാദി(36)നെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കോടതിയിൽ ഹാജരാക്കിയ പ്രതി നിലവിൽ റിമാൻഡിലാണ്.

കല്ലായി സ്‌റ്റേറ്റ് ബാങ്കിന് സമീപം വാഹനപരിശോധന നടത്തുന്നതിനിടെ ബൈക്ക് നിർത്താതെ പോയ പ്രതിയെ പോലീസുകാർ പിന്തുടർന്ന് പിടിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരി ഗുളികകൾ കണ്ടെടുത്തത്. ഈ ഗുളികകൾ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി വിതരണത്തിന് കൊണ്ട് വന്നതാണെന്ന് പ്രതി മൊഴി നൽകി.

ബെംഗളൂരുവിൽ നിന്നും ബസ് മാർഗം കേരളത്തിൽ എത്തിക്കുന്ന ഈ ഗുളികകൾ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി വിതരണം ചെയ്യുകയാണെന്ന് അധികൃതർ വ്യക്‌തമാക്കി. പ്രിവന്റീവ് ഓഫിസർ പി അനിൽ ദത്ത് കുമാർ, സിവിൽ എക്‌സൈസ്‌ ഓഫിസർമാരായ എൻ ശ്രീശാന്ത്, എ സവീഷ്, എം റെജി, പി വിപിൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Read also : ഖത്തറിലെ ആദ്യ ഇന്ത്യൻ സർവകലാശാല സെപ്റ്റംബറിൽ പ്രവർത്തനം തുടങ്ങും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE