25 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

By Trainee Reporter, Malabar News
Malabarnews_gold smuggling
Representational image
Ajwa Travels

കണ്ണൂർ: അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്നും 25 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണം പിടികൂടി. കാസർകോഡ് സ്വദേശി ഹാഫിസിൽ നിന്നാണ് 480 ഗ്രാം സ്വർണം കസ്‌റ്റംസ്‌ പിടികൂടിയത്. കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് യാത്രക്കാരിൽ നിന്നായി 85 ലക്ഷം രൂപയുടെ സ്വർണവും കസ്‌റ്റംസ്‌ വിമാനത്താവളത്തിൽ നിന്നും പിടികൂടിയിരുന്നു.

വ്യാഴാഴ്‌ച ദുബായിൽ നിന്നെത്തിയ ശ്രീകണ്‌ഠപുരം സ്വദേശി സബീർ മൈക്കാരനിൽ നിന്ന് 1,038 ഗ്രാം സ്വർണം പിടികൂടി. വെള്ളിയാഴ്‌ച ദുബായിൽ നിന്ന് ഇൻഡിഗോ വിമാനത്തിൽ എത്തിയ നാദാപുരം സ്വദേശി ആഷിഖ് മീരമ്പാറയിൽ നിന്നും 676 ഗ്രാം സ്വർണവും കസ്‌റ്റംസ്‌ പിടികൂടിയിരുന്നു. രണ്ടുപേരും മിശ്രിത രൂപത്തിലുള്ള സ്വർണമാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്.

കസ്‌റ്റംസ്‌ ജോയിന്റ് കമ്മീഷണർ എസ് കിഷോർ, സൂപ്രണ്ടുമാരായ വിപി ബേബി, പിസി ചാക്കോ, ദിലീപ് കൗശൽ, മനോജ് യാദവ്, മല്ലിക കൗശിക്, ഹവിൽദാർ കെടിഎം രാജൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് ഇവർ പിടിയിലായത്.

Read also: മലപ്പുറത്ത് ക്വാറന്റെയ്ൻ ലംഘിച്ച് സ്‌കൂളിലെത്തിയ പ്രിന്‍സിപ്പാളിനെതിരെ കേസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE