മയക്കുമരുന്നുമായി 3 യുവാക്കള്‍ പിടിയില്‍

By Trainee Reporter, Malabar News
Representational image
Ajwa Travels

കാളികാവ്: വില കൂടിയതും അപകടകാരിയുമായ മയക്കുമരുന്നുമായി 3 യുവാക്കളെ പിടികൂടി. ഗ്രാമിന് 600 ഡോളര്‍ വിലവരുന്ന 20 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നാണ് ഇവരില്‍ നിന്നും കാളികാവ് പോലീസ് കണ്ടെടുത്തത്. ചോക്കാട് സ്വദേശികളായ നീലാമ്പ്ര നൗഫല്‍, വടക്കുംപറമ്പന്‍ ആശിഷ്, നെച്ചിയില്‍ ജിതിന്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ചോക്കാട് വിത്ത് ഫാം പരിസരത്തു നിന്നാണ് ഇവരെ പിടികൂടിയത്.

പോലീസ് പട്രോളിങ് നടത്തുന്നതിനിടെ സംശയകരമായ സാഹചര്യത്തില്‍ കണ്ട ജീപ്പ് പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. വിദേശ ബന്ധങ്ങളിലൂടെ മാത്രം ലഭിക്കുന്ന മയക്കുമരുന്നാണ് ഇവയെന്ന് പോലീസ് പറഞ്ഞു. എങ്ങനെയാണ് പ്രതികളുടെ പക്കല്‍ ഇതെത്തിയതെന്ന അന്വേഷണത്തിലാണ് പോലീസ്. പ്രതികളെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി.

Read also: ബീഹാര്‍ തിരഞ്ഞെടുപ്പ്; നക്‌സൽ ആക്രമണം ഉണ്ടായേക്കാമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE