കലോൽസവത്തിൽ 3 ജില്ലകൾ ഇഞ്ചോടിഞ്ചിൽ; കോഴിക്കോട് ഇന്ന് സ്‌കൂളുകൾക്ക് അവധി

By Trainee Reporter, Malabar News
state school kalolsavam kozhikode
Ajwa Travels

കോഴിക്കോട്: ജില്ലയിൽ നടക്കുന്ന സംസ്‌ഥാന സ്‌കൂൾ കലോൽസവം അവസാന ഘട്ടത്തിലേക്ക്. സുവർണ കിരീടത്തിനായി ഇഞ്ചോടിച്ചു പോരാട്ടമാണ് ജില്ലകൾ നടത്തുന്നത്. കഴിഞ്ഞ ദിവസം മൽസരങ്ങൾ അവസാനിച്ചപ്പോൾ 683 പോയിന്റുമായി കണ്ണൂർ ജില്ലയാണ് മുന്നിൽ. തൊട്ടുപിന്നിൽ 679 പോയിന്റുമായി ശക്‌തമായ പോരാട്ടവുമായി പാലക്കാടും കോഴിക്കോടും മുന്നേറുകയാണ്.

അതേസമയം, സ്‌കൂൾ കലോൽസവത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എല്ലാ സ്‌കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്‌ടറുടെ നിർദ്ദേശ പ്രകാരം വിദ്യാഭ്യാസ ഉപഡയറക്‌ടർ ആണ് ജില്ലയിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചത്.

സ്‌കൂൾ കലോൽസവത്തിൽ പങ്ക് കൊല്ലുന്നതിന് വേണ്ടിയാണ് ഇതെന്നും വിദ്യാഭ്യാസ ഉപഡയറക്‌ടർ സി മനോജ് കുമാർ അറിയിച്ചു. കോഴിക്കോട് ജില്ലയിലെ പ്രൈമറി, സെക്കണ്ടറി, ഹയർ സെക്കണ്ടറി, വിഎച്ച്‌എസ്‌ഇ വിദ്യാലയങ്ങൾക്കെല്ലാം അവധി ആയിരിക്കുമെന്നും അറിയിപ്പിൽ വ്യക്‌തമാക്കിയിട്ടുണ്ട്‌.

Most Read: ചാൻസലർ ബിൽ; തനിക്ക് മുകളിൽ ഉള്ളവർ തീരുമാനം എടുക്കട്ടെയെന്ന് ഗവർണർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE