ഒഡീഷയിൽ ഗുഡ്‌സ് ട്രെയിനിടിച്ച് 3 ആനകൾ ചരിഞ്ഞു

By News Bureau, Malabar News
Representational Image
Ajwa Travels

കിയോഞ്‌ജർ: ഒഡീഷയിലെ കിയോഞ്‌ജറിൽ ഗുഡ്‌സ് ട്രെയിൻ ഇടിച്ച് രണ്ട് ആനക്കുട്ടികൾ ഉൾപ്പടെ 3 ആനകൾ ചരിഞ്ഞു. റെയിൽവേ ലൈനുകൾ മുറിച്ചുകടക്കുന്നതിനിടെ ഇരുമ്പയിര് കയറ്റി വന്ന ട്രെയിൻ ഇടിക്കുകയായിരുന്നു.

ചമ്പുവ ഫോറസ്‌റ്റ് റേഞ്ചിന്റെ പരിധിയിൽ വരുന്ന ബൻസ്‌പാനി റെയിൽവേ ലൈൻ ഏരിയയ്‌ക്ക് സമീപമാണ് അപകടം. 22 ആനകളുടെ കൂട്ടം റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

ഒരു കുട്ടിയാന സംഭവസ്‌ഥലത്തും, മറ്റൊരു ആനക്കുട്ടിയും ഒരു പെൺ ആനയും ഇന്ന് രാവിലെയുമാണ് ചരിഞ്ഞത്.

അപകടത്തിന് പിന്നാലെ ആനക്കൂട്ടം അക്രമാസക്‌തരാവുകയും രക്ഷാപ്രവർത്തനം ദുസഹമാക്കിയെന്നും വനം വകുപ്പ് ഉദ്യോഗസ്‌ഥർ അറിയിച്ചു. പ്രദേശത്ത് ആനക്കൂട്ടമുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് ട്രെയിനുകൾ 25 കിലോമീറ്റർ വേഗതത്തിൽ മാത്രമേ കടന്നു പോകാവൂ എന്ന് നിർദ്ദേശം നൽകിയിരുന്നു എന്നും എന്നാൽ കടുത്ത ഇരുട്ട് മൂലമാണ് അപകടമുണ്ടായതെന്നും വനംവകുപ്പ് പറയുന്നു.

Most Read: മെയ് 24നകം ഹാജരായില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ്; വിജയ് ബാബുവിനെതിരെ അന്വേഷണ സംഘം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE