മെയ് 24നകം ഹാജരായില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ്; വിജയ് ബാബുവിനെതിരെ അന്വേഷണ സംഘം

By Team Member, Malabar News
Red Corner Notice Will Be Published against Vijay Babu Said Police

എറണാകുളം: യുവനടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് വ്യക്‌തമാക്കി അന്വേഷണസംഘം. മെയ് 24ആം തീയതിക്കകം ഹാജരായില്ലെങ്കിൽ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു വ്യക്‌തമാക്കിയത്‌.

അതേസമയം കേസിൽ ഒളിവിൽ കഴിയുന്ന വിജയ് ബാബു മറ്റൊരു രാജ്യത്തേക്ക് കടന്നതായാണ് സൂചന. എന്നാൽ ഇക്കാര്യം സ്‌ഥിരീകരിക്കാൻ സാധിച്ചിട്ടില്ലെന്നും അന്വേഷണസംഘം വ്യക്‌തമാക്കി. കൂടാതെ കൊച്ചി സിറ്റി പോലീസ് നല്‍കിയ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രാലയം വിജയ് ബാബുവിന്റെ പാസ്പോർട് റദ്ദാക്കുകയും ചെയ്‌തു. ഇതോടെ വിജയ് ബാബുവിന്റെ വിസയും റദ്ദാകും.

ഇക്കാര്യം മനസിലായ വിജയ് ബാബു ഇന്ത്യയുമായി പിടികിട്ടാപുള്ളികളെ കൈമാറാന്‍ ഉടമ്പടിയില്ലാത്ത മറ്റൊരു രാജ്യത്തേക്ക് കടന്നതായാണ് സൂചന. പാസ്പോർട് റദ്ദാക്കിയ ശേഷം ഇന്റർപോളിന്റെ സാഹയത്തോടെ വിജയ് ബാബുവിനെ അറസ്‌റ്റ് ചെയ്‌ത്‌ നാട്ടിലെത്തിക്കാനായിരുന്നു പോലീസ് ശ്രമം.

Read also: വിമാനത്തിന് പണമില്ല, സ്വയം പെട്ടിയിൽ കയറി യുവാവിന്റെ ‘പാഴ്‌സൽ’ യാത്ര; അതിസാഹസികം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE