പാലക്കാട് 3 പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

By Trainee Reporter, Malabar News
Malabar News_death
Representational image
Ajwa Travels

പാലക്കാട്: ജില്ലയില്‍ ദുരൂഹ സാഹചര്യത്തില്‍ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. വാളയാര്‍ പയറ്റുകാട് കോളനിയിലാണ് സംഭവം. വ്യാജമദ്യം കഴിച്ചാണ് ഇവരുടെ മരണമെന്നാണ് സംശയിക്കുന്നത്.

പയറ്റുകാട് കോളനിയിലെ അയ്യപ്പന്‍ (55), രാമന്‍, (55) ,ശിവന്‍ (37) എന്നിവരാണ് മരിച്ചത്. ഇന്നലെ ഇവര്‍ അമിതമായി മദ്യപിച്ചിരുന്നു. മദ്യം കഴിച്ചതാണോ മരണകാരണമെന്ന് വ്യക്‌തമല്ല. പോസ്‌റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനു ശേഷം മാത്രമെ മരണകാരണം സ്‌ഥിരീകരിക്കുകയുള്ളു. തമിഴ്‌നാട്ടില്‍ നിന്നാണ് മദ്യം കൊണ്ടു വന്നതെന്നാണ് നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി.

Read also: വിമാനത്താവള നടത്തിപ്പ്; സര്‍ക്കാര്‍ ഹരജിയില്‍ വിധി ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE