വിമാനത്താവള നടത്തിപ്പ്; സര്‍ക്കാര്‍ ഹരജിയില്‍ വിധി ഇന്ന്

By Trainee Reporter, Malabar News
Malabar News_airport- thiruvananthapuram
Representational image
Ajwa Travels

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. നടത്തിപ്പവകാശം അദാനി ഗ്രൂപ്പിന് കൈമാറുന്നതിനെതിരെയാണ് സര്‍ക്കാര്‍ ഹരജി നല്‍കിയത്. സംസ്‌ഥാന സര്‍ക്കാരിനെ മറികടന്ന് അദാനി ഗ്രൂപ്പിന് കരാര്‍ നല്‍കിയതില്‍ ക്രമേക്കേട് ഉണ്ടെന്നാണ് സര്‍ക്കാരിന്റെ വാദം. ലേല നടപടികള്‍ സുതാര്യമല്ലെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു.

Read also: ജിഎസ്‌ടി നഷ്‌ടപരിഹാരം; കേരളത്തിന് 9006 കോടി

എന്നാല്‍ കേരളത്തിന്റെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ലേലത്തില്‍ പങ്കെടുക്കാന്‍ കേരളത്തിന് അനുമതി നല്‍കിയിരുന്നു. പ്രത്യേക ഇളവുകളോടെയാണ് സംസ്‌ഥാനത്തിന് ലേലത്തില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ലേലത്തില്‍ പരാജയപ്പെട്ട ശേഷം ഇത്തരമൊരു ഹരജിയുമായി കോടതിയെ സമീപിക്കാന്‍ കേരളത്തിന് അര്‍ഹതയില്ല. പൊതു താല്‍പര്യം കണക്കിലെടുത്താണ് വിമാനത്താവളത്തിന്റെ നടത്തിപ്പവകാശം സ്വകാര്യ കമ്പനിക്ക് നല്‍കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Read also: ബീഹാറില്‍ മഹാസഖ്യത്തിന് തിരിച്ചടിയായി എന്‍ സി പി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE