ഇരിട്ടിയിൽ മദ്യവേട്ട; 360 കുപ്പി മദ്യം പിടികൂടി

By Staff Reporter, Malabar News
liquor seized
Ajwa Travels

കണ്ണൂർ: ഇരിട്ടിയിൽ വൻ മദ്യവേട്ട. വാഹന പരിശോധനക്കിടെയാണ് കർണാടകയിൽ നിന്നും കൊണ്ടുവരികയായിരുന്ന മദ്യം പിടികൂടിയത്. സംഭവത്തിൽ രണ്ടുപേരെ അറസ്‌റ്റ് ചെയ്‌തു.

സബീഷ് കണ്ണവം, ലെനി പോൾ പേരാവൂർ എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും 360 കുപ്പി കർണാടക മദ്യം പിടികൂടി. പച്ചക്കറി വണ്ടിയിലാണ് പ്രതികൾ മദ്യം ഒളിച്ചുകടത്താൻ ശ്രമിച്ചത്.

ഡിവൈഎസ്‌പി പ്രിൻസ് എബ്രഹിമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ ആയിരുന്നു വാഹന പരിശോധന. ഇരിട്ടി എസ്‌ഐ അബ്ബാസ് അലി, എസ്‌ഐ നാസർ പൊയിലൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ അബ്‌ദുൽ റഷീദ് വിളക്കോട്, വനിതാ സിപിഒ സൗമ്യ, നിജേഷ് എന്നിവരായിരുന്നു പരിശോധനക്കിടെ മദ്യം പിടികൂടിയത്.

Malabar News: ടൗട്ടെ ചുഴലിക്കാറ്റ്; 9 വീടുകൾ പൂർണമായും തകർന്നു, 135.48 ലക്ഷത്തിന്റെ കൃഷിനാശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE