രാജ്യത്ത് 24 മണിക്കൂറിൽ 37,154 കോവിഡ് ബാധിതർ; കൂടുതൽ കേസുകൾ കേരളത്തിൽ

By Team Member, Malabar News
Covid In India
Representational Image
Ajwa Travels

ന്യൂഡെൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 37,154 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന 39,649 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് മുക്‌തരായത്. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ 24 മണിക്കൂറിൽ 724 പേർ കോവിഡിനെ തുടർന്ന് മരിക്കുകയും ചെയ്‌തു.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ സ്‌ഥിരീകരിച്ച കോവിഡ് കേസുകളിൽ 12,220 കോവിഡ് കേസുകളും കേരളത്തിൽ നിന്നാണ്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് കേസുകൾ റിപ്പോർട് ചെയ്യുന്നത് കേരളത്തിൽ നിന്നാണ്. കേരളത്തിലെ 6 ജില്ലകളിലാണ് കഴിഞ്ഞ ദിവസം 1000ന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തത്‌. കൂടാതെ സംസ്‌ഥാനത്തെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കും 10ന് മുകളിൽ തുടരുകയാണ്.

രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 3,08,74,376 ആയി ഉയർന്നു. ഇതിൽ 3,00,14,713 പേരും ഇതിനോടകം തന്നെ രോഗമുക്‌തരായിട്ടുണ്ട്. അതേസമയം രാജ്യത്ത് ഇതുവരെ കോവിഡിനെ തുടർന്ന് മരിച്ചവരുടെ എണ്ണം 4,08,764 ആയി ഉയർന്നു. കൂടാതെ രാജ്യത്ത് നിലവിൽ കോവിഡ് ബാധയെ തുടർന്ന് ചികിൽസയിൽ കഴിയുന്ന ആളുകളുടെ എണ്ണം 4,50,899 ആണ്.

Read also : സെല്‍ഫിയെടുക്കാൻ വാച്ച് ടവറില്‍ കയറി; 11 പേര്‍ മിന്നലേറ്റ് മരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE