സെല്‍ഫി എടുക്കാൻ വാച്ച് ടവറില്‍ കയറി; 11 പേര്‍ മിന്നലേറ്റ് മരിച്ചു

By Syndicated , Malabar News
Ajwa Travels

ജയ്‌പൂര്‍: രാജസ്‌ഥാനില്‍ കനത്ത മഴ തുടരുന്നതിനിടെ വാച്ച് ടവറില്‍ സെല്‍ഫിയെടുക്കാൻ കയറിയ 11 പേര്‍ മിന്നലേറ്റ് മരിച്ചു. ജയ്‌പൂരിലെ അമേര്‍ കൊട്ടാരത്തിലെ വാച്ച് ടവറിൽ കയറിയവരാണ് മിന്നലേറ്റ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. ഇടിമിന്നലിനെ തുടര്‍ന്ന് നിരവധി സന്ദർശകർ വാച്ച് ടവറില്‍ നിന്നും താഴേക്ക് ചാടിയിരുന്നു. സമീപത്തെ കാട്ടിനുള്ളിലേക്ക് വീണ ഇവരെ കണ്ടെത്താനായുള്ള ശ്രമങ്ങള്‍ തുടരുകയാണ്. എത്രപേര്‍ താഴേക്ക് ചാടിയിട്ടുണ്ടെന്ന് വ്യക്‌തമല്ല. മിന്നലേറ്റ് മരിച്ചവരുടെ കുടുംബത്തിന് രാജസ്‌ഥാന്‍ മുഖ്യമന്ത്രി അശോക് ഗലോട്ട് നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

Read also: ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ്; ബിജെപിക്കെതിരെ വിശാലസഖ്യത്തിന് ചന്ദ്രശേഖർ ആസാദ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE