ന്യൂഡെല്‍ഹി: വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് അധികാരം ലഭിക്കരുതെന്ന് ആഗ്രഹിക്കുന്നവര്‍ ചേർന്ന് വിശാല സഖ്യമുണ്ടാക്കണമെന്ന് ആസാദ് സമാജ് പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദ്. യോഗി ആദിത്യനാഥിനെ പരാജയപ്പെടുത്താന്‍ ബിഎസ്‌പി ഉള്‍പ്പടെ ആരുമായും സഖ്യത്തിന് മടിയില്ലെന്നും ചന്ദ്രശേഖർ ആസാദ് പറഞ്ഞു.
അതേസമയം അന്വേഷണ ഏജന്‍സികളെ ഭയന്ന് കേന്ദ്രത്തോട് മൃദുസമീപനം സ്വീകരിക്കുന്ന ബിഎസ്‌പി നയം ശരിയല്ലെന്നും ആസാദ് അഭിപ്രായപ്പെട്ടു. സ്‌ഥാപക നേതാവായ കന്‍ഷിറാമിന്റെ ആദര്‍ശങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന മായാവതിയുടെ ബിഎസ്‌പിക്ക് വ്യക്‌തിത്വം നഷ്‌ടമായി.
കോണ്‍ഗ്രസുമായി തനിക്ക് അകല്‍ച്ചയില്ലെന്നും ചന്ദ്രശേഖര്‍ ആസാദ് വ്യക്‌തമാക്കി. ഭീം ആര്‍മി തലവനായ ചന്ദ്രശേഖര്‍ ആസാദ് കഴിഞ്ഞ വര്‍ഷമാണ് ദളിത്, പിന്നോക്ക, ന്യൂനപക്ഷ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രഖ്യാപിച്ച് രാഷ്‌ട്രീയ സംഘടനയായ ആസാദ് സമാജ് പാര്‍ട്ടിക്ക് രൂപം നൽകിയത്. യുപിയിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിനെ താഴെയിറക്കാൻ പ്രതിപക്ഷ പാർട്ടികളുമായി ചർച്ച നടത്തുകയാണ് ഇദ്ദേഹം.
Read also: കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി; മാതാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു