24 മണിക്കൂറിൽ രാജ്യത്ത് 38,079 കോവിഡ് ബാധിതർ; രോഗമുക്‌തി നിരക്കിൽ ഉയർച്ച

By Team Member, Malabar News
Covid In India
Ajwa Travels

ന്യൂഡെൽഹി : കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 38,079 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ 560 പേരാണ് കോവിഡിനെ തുടർന്ന് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത്. കഴിഞ്ഞ ദിവസത്തെ കണക്കുകൾ കൂടിയായപ്പോൾ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 3,10,64,908 ആയി ഉയർന്നു. ഇവരിൽ 3,02,27,792 പേരും രോഗമുക്‌തരായിട്ടുണ്ട്.

രാജ്യത്തെ നിലവിലെ രോഗമുക്‌തി നിരക്ക് 97.31 ശതമാനമായി ഉയർന്നിട്ടുണ്ട്. അതിനാൽ തന്നെ രാജ്യത്ത് നിലവിൽ കോവിഡ് ബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 4,24,025 ആയി കുറഞ്ഞു. അതേസമയം രാജ്യത്ത് ഇതുവരെ കോവിഡിനെ തുടർന്ന് മരിച്ച ആകെ ആളുകളുടെ എണ്ണം 4,13,123 ആയി ഉയർന്നിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ കോവിഡ് വാക്‌സിൻ സ്വീകരിച്ച ആളുകളുടെ എണ്ണം 36,96,95,879 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 42,12,557 പേരാണ് രാജ്യത്ത് കോവിഡ് വാക്‌സിൻ സ്വീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ 19,98,715 സാംപിളുകൾ കൂടി പരിശോധിച്ചതോടെ രാജ്യത്ത് ഇതുവരെ പരിശോധിച്ച ആകെ സാംപിളുകളുടെ എണ്ണം 44,20,21,954 ആയി ഉയർന്നു.

Read also : മരംമുറി; കേസെടുക്കൽ നടപടിയുമായി മുന്നോട്ടെന്ന് എകെ ശശീന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE